ലൈഫ് പദ്ധതി വഴി ഭവനരഹിത ഗുണഭോക്താക്കളിൽ 513 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിയതായി പട്ടണക്കാട് പഞ്ചായത്ത് വികസന സദസ്സ്. ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമവണ്ടി, വിശപ്പ് രഹിത പട്ടണക്കാട് എന്നിങ്ങനെ വേറിട്ട പദ്ധതികൾ ഏറ്റെടുത്ത് വിജയകരമാക്കി. മൃഗസംരക്ഷണ മേഖലയിൽ 6 ലക്ഷം രൂപ ചെലവിൽ 30 പദ്ധതികൾ നടപ്പിലാക്കിയതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് ജാസ്മിൻ അധ്യക്ഷയായി. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി ഷെമീന അവതരിപ്പിച്ചു.
സദസിന്റെ ഭാഗമായി വിശിഷ്ട വ്യക്തികൾ, ഹരിത കർമ്മസേനാഗംങ്ങൾ എന്നിവരെ ആദരിച്ചു.
