ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. ഓരോ നിയമസഭ നിയോജകമണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും ഏതെന്ന് നിശ്ചയിച്ച് യന്ത്രങ്ങളുടെ സീരിയൽ നമ്പർ സഹിതമുള്ള പട്ടിക എ.ആർ.ഒമാർക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും കൈമാറി. ജില്ലയിലെ 575 പോളിങ് സ്റ്റേഷനുകളിലേക്കായി 928 ബാലറ്റ് യൂണിറ്റുകളും 840 കൺട്രോൾ യൂണിറ്റുകളും 757 വിവിപാറ്റ് മെഷീനുകളുമടങ്ങിയ പട്ടികയാണ് കൈമാറിയിട്ടുള്ളത്.
ജില്ലയിലെ നിയമസഭ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് മെഷീനുകളുടെയും എണ്ണം (മണ്ഡലം, പോളിങ് സ്റ്റേഷനുകൾ, വോട്ടിങ് മെഷീൻ, വിവിപാറ്റ് എന്നീ ക്രമത്തിൽ): മാനന്തവാടി- 173, 239, 219, കൽപ്പറ്റ- 187, 259, 229, സുൽത്താൻ ബത്തേരി- 215, 297, 261.
മാർച്ച് 30നകം ഈ മെഷീനുകൾ അതാതു നിയോജക മണ്ഡലത്തിൽ നിശ്ചയിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്നതിന് എ.ആർ.ഒമാർക്ക് കൈമാറും.