ഓണക്കാലത്ത് പൊതുജനങ്ങൾ കൂട്ടം കൂടുന്നതിൽ നിന്നും സ്വയം ഒഴിവാകണമെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അഭ്യർത്ഥിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനായി സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ആഘോഷങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ ഒതുക്കണം.

ചന്തകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുന്നെ് പോലിസ് ഉറപ്പുവരുത്തും. അതത് പ്രദേശത്തെ കച്ചവടക്കാർ കോവിഡുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശനങ്ങൾ ചർച്ചചെയ്തു പരിഹാരം കാണാൻ ബന്ധപ്പെട്ട ആർ.ഡി.ഒമാർക്കും ഡി.വൈ. എസ്.പിമാർക്കും നിർദ്ദേശം നൽകിയിട്ടു്. ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നെ് ഉറപ്പുവരുത്തുന്നതിനായി മൊബൈൽ സ്‌ക്വാഡുകൾ രൂപീകരിക്കും.

ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസപ്പെടുത്താതെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്.ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. കളക്ടറേറ്റിൽ ചേർന്ന തഹസിൽദാർമാരുടെയും ഡി.വൈ.എസ്.പിമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികൾ തഹസിൽദാർമാരും ഡി.വൈ.എസ്.പിമാരും കളക്ടറെ അറിയിച്ചു. ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനുവേ നടപടികളും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ പോലീസ് നടപ്പിലാക്കുന്ന കോവിഡ് 19 കയ്‌ന്മെന്റ് ആക്ഷൻ പ്ലാനും യോഗത്തിൽ വിലയിരുത്തി. ആർ.ഡി.ഒമാരായ ജോൺ സാമുവൽ, എസ്.എൽ സജികുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.