ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കി പോലീസ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിന് ജില്ലയിലെ പൊലീസ് സേന രംഗത്തെത്തിയത്. രാവിലെയും വൈകുന്നേരവും ജില്ലയിലെ എല്ലാ സ്‌കൂള്‍ പരിസരത്തും പോലീസുകാര്‍ ഇപ്പോള്‍…

ശബരിമലയെ സ്വച്ഛ് ഐക്കോണിക് പ്ലേയ്‌സാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ 100 കോടി രൂപയുടെ താത്ക്കാലിക എസ്റ്റിമേറ്റ് കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന് കൈമാറി. ഹൈദരാബാദില്‍ നടന്ന…

ഇംഗ്ലീഷ് ഇനി ബാലികേറാമലയല്ല..! സുഗമമായി ഇംഗ്ലീഷ് സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ ഹലോ ഇംഗ്ലീഷുമായി വിദ്യാഭ്യാസ വകുപ്പ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് എസ്.എസ്.എയുടെ ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ…

ഇംഗ്ലീഷ് ഭാഷ അനായാസമായും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്ക് കഴിയണമെന്ന് ആറന്മുള എം.എല്‍.എ വീണജോര്‍ജ്ജ്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള ഹലോ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടനം കാരംവേലി ഗവണ്‍മെന്റ്…

ജില്ലയില്‍ വിവി പാറ്റ് മെഷിനുകളുടെ ആദ്യഘട്ട പരിശോധന തുടങ്ങി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജന്തകുമാരിയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡിലെ എന്‍ജി-\ീയര്‍മാരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള…

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. വൈവിധ്യമാര്‍ന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സംസ്ഥാനതലത്തില്‍  ശ്രദ്ധയാകര്‍ഷിച്ച പഞ്ചായത്താണ് ഇരവിപേരൂര്‍. സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പഞ്ചായത്തിന്റെ പദ്ധതി വൈദ്യുതി സ്വയംപര്യാപ്തതയിലേക്കുള്ള പഞ്ചായത്തിന്റെ പ്രയാണത്തിലേക്കുള്ള നിര്‍ണായകമായ ഒരു ചുവടുവയ്പാണ്.…

പെരിങ്ങര പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് സ്‌കൂളുകളെ സ്മാര്‍ട്ടാക്കിയത്. നിലവില്‍ ആറ് സ്‌കൂളുകളാണ് ഇങ്ങനെ സ്മാര്‍ട്ടായി മാറിയിരിക്കുന്നത്. ഗവ. എല്‍.പി.എസ്…

 മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച വയോജന ക്ലബുകളോടനുബന്ധിച്ച്  വായനമുറികള്‍ ഒരുക്കുന്നു. വയോജനങ്ങളുടെ മാനസികോല്ലാസമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ബ്ലോക്കിലെ ഇരുപത്തിയാറ് വയോജനക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണ് വായനാമുറി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടങ്ങളുള്ള അംഗന്‍വാടികളിലാണ് വയോജനക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. അംഗന്‍വാടികളിലെ കുട്ടികളുടെ…

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ജൈവ പഴം പച്ചക്കറി വിപണി, ബയോഫാര്‍മസി, വിള ആരോഗ്യക്ലിനിക്ക്, ഉത്പാദന യൂണിറ്റുകള്‍ എന്നിവ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം…

സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിടപദ്ധതിയായ ലൈഫ്പദ്ധതിയുടെ ഒന്നാംഗഡു നാറാണംമൂഴി പഞ്ചായത്തില്‍ വിതരണം ചെയ്തു.  നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്  ഉദ്ഘാടനം നിര്‍വഹിച്ചു.  ആദ്യഘട്ടത്തില്‍ 40,000 രൂപ വീതം 48 ഗുണഭോക്താക്കള്‍ക്കാണ് നല്‍കിയത്. ബാക്കി തുക…