റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി താലൂക്കിലെ നെല്ലിക്കാല, കണമുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലാണ് പരിശോധന നടത്തിയത്. റേഷന്‍ കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ,…

ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അഴൂരിലെ നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാമകരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. 70.10 കോടി രൂപയാണ്…

*ഓഫീസുകള്‍, മാത്രമല്ല ഉദ്യോഗസ്ഥരും സ്മാര്‍ട്ടാവണം ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയാണ് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കടമ്പനാട് വില്ലേജില്‍ 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട്…

ഉപഭോക്തൃ ദിനാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താവിന്റെ അവകാശവും, കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉത്പാദകരും ഉപഭോക്താക്കളും…

ഇടത്തിട്ട കുഴിഞ്ഞേത്ത് കൊന്നയില്‍പടി റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍. സലിം, റെഞ്ചി മേലതില്‍, ഫാ. കുര്യന്‍ വര്‍ഗീസ് കോര്‍…

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് വ്യാജമദ്യം, ലഹരി മരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ സഹകരിച്ച് പരിശോധന നടത്തുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റില്‍…

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ നടപ്പിലാക്കുന്ന കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ…

ജില്ലയിലെ സദ്ഭരണ വാരാചരണ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ സെക്രട്ടറിയും പത്തനംതിട്ട ജില്ലാ കളക്ടറുമായിരുന്ന പി. വേണുഗോപാല്‍ നിര്‍വഹിച്ചു. ജനങ്ങളാണ് യഥാര്‍ഥ അധികാരികളെന്ന് മനസിലാക്കി ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം…

ജില്ലയില്‍ തീര്‍ഥാടന - ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാരികള്‍ക്കായി…