ഇ.എം.സിയിൽ സ്ഥാപിച്ച എൻ.എ.ബി.എൽ (NABL) അക്രെഡിറ്റേഷനുള്ള എനർജി മീറ്റർ കാലിബറേഷൻ ലബോറട്ടറി വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.…
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർക്ക്…
സ്‌കോൾ-കേരള ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ തിയറി പരീക്ഷ (DC 02-MS Office and Internet) ജൂലൈ 27ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. വിശദവിവരങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായോ സ്‌കോൾ-കേരളയുടെ ജില്ലാ-സംസ്ഥാന ഓഫീസുകളുമായോ…
സംസ്ഥാനത്ത് യുവജന ശാക്തീകരണത്തിനും സന്നദ്ധ, സേവന, സാംസ്‌കാരിക പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് ഏജൻസികളുടെ പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ…
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം സ്വന്തമായി സ്‌കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് 15,000 രൂപ വരെ സബ്‌സിഡി അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയതി…
2021 മാർച്ച് എസ്.എസ്.എൽ.സി./റ്റി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി. (എച്ച്.ഐ)/ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന ആവശ്യമുളളവർക്ക് അപേക്ഷകൾ ജൂലൈ 17 മുതൽ 23 വരെ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി. ക്ക് https://sslcexam.kerala.gov.in, റ്റി.എച്ച്.എസ്.എൽ.സി. ക്ക്…
ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് നൽകാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നടത്തിയ ആലോചനായോഗത്തിൽ തീരുമാനമായി. കിറ്റ് വിതരണം…
2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ കാലയളവിൽ ലാൻഡ് റവന്യൂ വകുപ്പിൽ ക്ലാർക്ക്/ വി.എ. തസ്തികയിൽ നിയമിതരായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സീനിയോറിറ്റി ലിസ്റ്റ് എല്ലാ ജില്ലാ കളക്ടറേറ്റുകളിലും…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ 22ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വീരശൈവയിലെ അവാന്തര വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണം, ക്രിസ്തുമതത്തിൽ…
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം. 2020ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം…