തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റ് ഉള്ളതും 1200 സിസിയോ അതിന് മുകളിലോ ഉള്ള ഒരു സെഡാൻ…

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 28നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ഒക്ടോബർ അഞ്ചിലേക്കു മാറ്റി.

കേരള സംസ്ഥാന വികലാംഗക്ഷേമകോർപ്പറേഷനിൽ നിന്നും എൻ.ഡി.എഫ്.ഡി.സി വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങൾ മുഖേന നിർമിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ സെക്കന്തരാബാദിലെ ജിംഖാന ഗ്രാണ്ടിൽ ഒക്ടോബർ…

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഒക്ടോബർ 3ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 26ന് ഗവ. സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ മന്ദിരത്തിൽ സ്കൂൾ കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ/എയ്ഡഡ്  സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ,…

പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ്സ് ഫെസിലേറ്റഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം പ്രവാസി സംരംഭകര്‍ക്കായി എറണാകുളം കളമശ്ശേരിയിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍…

വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്‌റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായി കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച പെറ്റീഷൻമേൽ സെപ്റ്റംബർ 28 നു നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് ഒക്ടോബർ 28 ലേക്കു മാറ്റി. രാവിലെ 10.30 ന്  കമ്മീഷന്റെ തിരുവനന്തപുരം, വെള്ളയമ്പലത്തുള്ള…

മലയാളിയുടെ മാധ്യമ ഉപയോഗത്തെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങളിൽനിന്നും മുൻപരിചയമുള്ള ഗവേഷകരിൽനിന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.prd.kerala.gov.in. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10.  

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ. എൽ.ബി.എസ്.…