ഈ വർഷത്തെ ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമ വകുപ്പ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേയും സർക്കാർ പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി വാഗ്മി-2024 എന്ന പേരിൽ…

മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ൽ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ പ്രവേശനം സൗജന്യമായിരിക്കും.

നോർത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിലുള്ള മഞ്ഞ, പിങ്ക് റേഷൻകാർഡുടമകൾക്ക് ഒക്ടോബർ 8 വരെ ഇപോസ് മെഴീൻ വഴി ആധാർ അപ്ഡേഷൻ നടത്താം. ഇനിയും ആധാർ അപ്ഡേഷൻ നടത്താത്തവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്…

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോർഡിൽ നിലവിൽ അംഗങ്ങളായ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2024-25 വർഷത്തിൽ ലാപ്ടോപ്പ് നൽകുന്നു. എംബിബിഎസ്, ബി.ടെക്, എം.ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്‌സി ആൻഡ് എഎച്ച്, ബി.ആർക്,…

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 'ബാലസാഹിത്യ പുരസ്‌കാരം 2024' ന് അപേക്ഷ ക്ഷണിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ നൽകിവരുന്നത്. കഥ/നോവൽ, നാടകം (എബ്രഹാം ജോസഫ് പുരസ്‌കാരം), കവിത, ശാസ്ത്രം (പി ടി ഭാസ്‌കരപ്പണിക്കർ…

*നാൽപതിനായിരത്തോളം വൊളണ്ടിയർമാർ പങ്കെടുക്കുന്ന അയൽക്കൂട്ട സർവേ ഒക്ടോബർ രണ്ട് മുതൽ 'മാലിന്യമുക്തം നവകേരളം' ക്യാമ്പെയ്ൻറെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം വരുന്ന മുഴുവൻ  അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളാക്കി ഉയർത്തുന്നതിനുള്ള വിപുലമായ…

2024 സെപ്റ്റംബർ 30 ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതിനാൽ ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിനുശേഷം മാത്രമേ പെൻഷൻ/ സേവിംഗ്സ് ബാങ്ക് എന്നിവ…

ന്യൂ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 നടക്കുന്ന 47-ാം മത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ പവലിയൻ 250 ചതുരശ്ര മീറ്ററിൽ ഡിസൈനും ഫാബ്രിക്കേഷനും ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. ഇത്തവണത്തെ വ്യാപാരമേളയുടെ തീം ‘വികസിത് ഭാരത് @ 2047’ എന്നാണ്. സ്വയം പര്യാപ്തത, അഭിവൃദ്ധി, ഉന്നതി…

വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കുവേണ്ടി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന വിധത്തിൽ മികച്ചപ്രവർത്തനം നടത്തുന്ന ക്ലാസ് 1, 2, 3…

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റിലെ ഓഡിറ്റോറിയത്തിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.