സൂക്ഷ്മ -ചെറുകിട- ഇടത്തരം വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നടത്തുന്ന അദാലത്തില്‍ പരാതികള്‍ നല്‍കാം. വിവിധ വകുപ്പുകള്‍, അനുബന്ധ ഏജന്‍സികളായ സിഡ്കോ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട…

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി എ.സിമൊയ്തീൻ ഒരു അദാലത്ത് നടത്തുന്നു. സംരംഭകർക്ക് വിവിധ സർക്കാർ വകുപ്പുകൾ, അനുബന്ധഏജൻസികളായ SIDCO, KSIDC, KINFRA വിവിധ ധനകാര്യസ്ഥാപനങ്ങൾ, കെ.എഫ്.സി തുടങ്ങിയസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമർപ്പിക്കാം. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയും www.industry.kerala.gov.in ൽ Minister’s Adalath എന്ന ലിങ്കിലൂടെ ഓൺലൈനായും നേരിട്ടും പരാതികൾ നൽകാമെന്നുംഈ മാസം 14 വരെ പരാതികൾ സ്വീകരിക്കുമെന്നും വ്യവസായ വാണിജ്യ അഡീഷണൽ ഡയറക്ടർ കെ. എസ്.പ്രദീപ് കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാവ്യവസായ കേന്ദ്രങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതിയില്‍ (ശുഭയാത്ര) അപേക്ഷിക്കാം. ഓര്‍ത്തോ വിഭാഗത്തില്‍ 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വം തെളിയിക്കുന്ന…

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മേയ് 26 ന് പീരുമേടും 22 ന് പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ…

വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച അന്വേഷണം നടത്തുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ മെയ് 15ന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തും.

കൊല്ലം: ജില്ലയിലെ ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കളുടെ പരാതി പരിഹാര അദാലത്ത് മേയ് 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ  അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഓയില്‍ കമ്പനി പ്രതിനിധികള്‍, പൊതുവിതരണ…

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് മെയ് 8, 9 തീയതികളിൽ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 11 മുതല്‍ അഞ്ച് വരെയാണ് അദാലത്ത്.

കൊച്ചി: കേരള വനിതാ കമ്മീഷന്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന അദാലത്ത് ഈ മാസം 8,9 തീയതികളില്‍ രാവിലെ 10 മണി മുതല്‍  ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എ ഹാളില്‍ നടക്കും.

സംസ്ഥാന പട്ടികജാതി/പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സിറ്റിംഗ് മെയ് എട്ട്,ഒന്‍പത് തീയതികളില്‍ രാവിലെ 11 മുതല്‍ അഞ്ച് വരെ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.