സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് സംസ്ഥാന പെന്‍ഷന്‍കാരുടെ വിവരശേഖരണത്തിനുള്ള രീതിയോ സമയക്രമമോ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ധനവകുപ്പ് അറിയിച്ചു. നിലവില്‍ സര്‍വകലാശാലകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരശേഖരണമാണ് നടന്നുവരുന്നത്. കൂടാതെ, ധനവകുപ്പിന്റെ…

അഴിമതിരഹിത ജനസൗഹൃദ സദ്ഭരണ ഗ്രാമ പഞ്ചായത്തുകള്‍ എന്ന ആശയം ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്ത് തലം മുതല്‍ ഡയറക്ടറേറ്റ് തലം വരെ ആഗസ്റ്റ് എട്ടുമുതല്‍ 14 വരെയുള്ള ഒരാഴ്ചക്കാലം വിജിലന്‍സ് വാരമായി ആചരിക്കുമെന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍…

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ മാര്‍ച്ച് 31 ന് മുന്‍പ് അംഗങ്ങളായ ലോട്ടറി തൊഴിലാളികള്‍ക്ക് 2018 ലെ ഓണം ഉത്സവബത്ത ലഭിക്കുന്നതിന് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ആഗസ്റ്റ് 10  ന് മുന്‍പ് ബാങ്ക്…

സാധുവായ ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍ ഉടന്‍ പ്രവര്‍ത്തനം നിര്‍ത്തുകയും നിയമാനുസൃത ലൈസന്‍സ് നേടാന്‍ സംസ്ഥാന കണ്‍ട്രോളിംഗ് അതോറിറ്റിയെ സമീപിക്കുകയും ചെയ്യണമെന്ന് ആഭ്യന്തര (എസ്.എസ്.ബി) വകുപ്പ് അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തനം തുടരുന്ന…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്, ഞങ്ങളുടെ വീട് എന്ന പേരില്‍ ഭവന വായ്പാ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഭരണസമിതിയോഗം തീരുമാനിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്തെ  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മൂന്നുലക്ഷം…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സേവനം പെട്ടെന്ന് ലഭ്യമാക്കുന്നതിനും ജനോന്‍മുഖ സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം  ചെയര്‍മാന്‍ ബി. രാഘവന്‍ നിര്‍വ്വഹിച്ചു.  ഫെയ്‌സ് ബുക്ക് പേജ് പട്ടികജാതി…

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 16ന്  കളക്ടര്‍ ഡോ. കെ വാസുകി അവധി പ്രഖ്യാപിച്ചു.  സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഈ മാസം 21…

കേന്ദ്ര കരകൗശല വികസന കമ്മീഷണര്‍ 2017 ലെ കരകൗശല അവാര്‍ഡുകള്‍ക്ക് മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശില്‍പഗുരു അവാര്‍ഡ്, ദേശീയ അവാര്‍ഡ്, ഡിസൈന്‍ ഇന്നൊവേഷന്‍ അവാര്‍ഡ് എന്നിവയ്ക്ക്  അപേക്ഷിക്കാം.  കരകൗശല സേവന കേന്ദ്രത്തില്‍…

മെഡിക്കല്‍ പ്രവേശനം ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് അധികൃതര്‍ ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കീമിന്റെ മെഡിക്കല്‍ റാങ്ക് പ്രകാരം എം.ബി.ബി.എസിന് അലോട്ട്‌മെന്റ്…