ജില്ലയിലെ കായിക വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 30 അംഗ സ്പോര്‍ട്സ് സെല്‍ രൂപീകരിച്ചു. അന്താരാഷ്ട്രകായിക ഉച്ചകോടിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ജില്ലാ കായിക ഉച്ചകോടിയിലാണ് സെല്‍ രൂപീകരിച്ചത്. ജില്ലാപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച കായിക ഉച്ചകോടി…

സംസ്ഥാന വനിത കമ്മിഷന്‍ ഇടുക്കി ജില്ലാ തല സിറ്റിംഗ് നവംബര്‍ 23 ന് രാവിലെ 10 മുതല്‍ മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

അക്ഷയ കേന്ദ്രങ്ങള്‍ സേവനത്തിന്റെ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി അക്ഷയദിനം സംഘടിപ്പിച്ചു. പൈനാവിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ക്കും വിദേശ…

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. ചെറുകിട വ്യവസായം, കച്ചവടം, സേവന സംരംഭം എന്നിവയ്ക്ക് ആവിഷ്‌കരിച്ചിട്ടുള്ള സബ്സിഡി സ്‌കീമുകള്‍, ഗ്രാന്റുകള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ…

ഇടുക്കി ജില്ലാതല കേരളോത്സവത്തിന് മൂന്നാറിൽ തുടക്കമായി. മൂന്നാർ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കേരളോത്സവത്തിന്റെ ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിച്ചു. കലാ സാംസ്കാരിക-കായിക രംഗങ്ങളിലെ മുന്നേറ്റം ലക്ഷ്യം വച്ചാണ്…

തെളിവെടുപ്പിന് ഇനി മുതൽ ഹൈബ്രിഡ് സംവിധാനം സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും അവർ നൽകുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകൾ,ഉത്തരവുകൾ, സർക്കുലറുകൾ തുടങ്ങിയ വിവരങ്ങളും എല്ലാവർക്കും ഏതു നേരവും നെറ്റിലൂടെ ലഭ്യമാകാൻ ഉദ്യോഗസ്ഥർ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന…

ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ സേവനം ഇനി ആയുഷ് മേഖലയിലും ലഭ്യമാക്കുന്നതിനുള്ള പരിശീലനത്തിന് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യത്തിന്റയും ദേശീയ ആയുഷ് ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ഡി…

അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി നല്‍കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആര്‍സിഐ രജിസ്ട്രേഷനുള്ള…

അനെര്‍ട്ട് നടപ്പാക്കുന്ന സൗരതേജസ്സ് പദ്ധതിയിലൂടെ വീടുകളില്‍ സൗരോര്‍ജ്ജനിലയങ്ങള്‍ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാന്‍ അവസരം. വില കൊടുത്തു വാങ്ങുന്ന വൈദ്യുതി ലാഭിക്കാന്‍ സഹായകരമായ പദ്ധതിയാണു സൗരതേജസ്സ് പദ്ധതി. പദ്ധതിയിലൂടെ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ നിലയങ്ങളെ സംസ്ഥാന വൈദ്യുത…

ഗോത്ര വിദ്യാഭ്യാസപ്രചാരണപദ്ധതിയുടെ ഭാഗമായി ദേവികുളം ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ 'മെഗാ എജ്യുക്കേഷന്‍ ഫെയര്‍' സംഘടിപ്പിക്കുന്നു. മാങ്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം മാങ്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍…