കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പട്ടികള്‍ക്കും നഗരസഭയില്‍ നിന്നും നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി യുടെ പ്രത്യേക ശുപാര്‍ശ പ്രകാരം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കാസര്‍കോട് ലോക സഭ മണ്ഡലത്തിലെ 11 ഓളം നിര്‍ധന രോഗികള്‍ക്ക് സഹായധനമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 2006352 രൂപ…

ഡിവിഷണല്‍ ലെവല്‍ ഡാക്ക് അദാലത്ത് ഓണ്‍ലൈനായി സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കളനാട് അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുളള…

താത്കാലിക ഷെഡുകളിലും, കുടുസു മുറികളിലും നിന്നു തിരിയാന്‍ ഇടമില്ലാതെയുള്ള ദുരിതജീവിതത്തോട് വിട പറഞ്ഞ് ഈസ്റ്റ് എളേരി വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍. വീടില്ലാത്ത 11 കുടുംബങ്ങള്‍ക്കും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ഒമ്പത് കുടുംബങ്ങള്‍ക്കുമാണ് സര്‍ക്കാര്‍…

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച 11.47 കോടി രൂപയുടെ ജലസേചന-കുടിവെള്ള പദ്ധതികള്‍ ജില്ലയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. കള്ളാര്‍ പഞ്ചായത്തിലെ പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കാപ്പുങ്കരയില്‍ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മിച്ച…

കാസര്‍കോട് ജില്ലയിൽ വ്യാഴാഴ്ച 276 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 189 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3017 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 517 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്…

ആറ് മൈക്രോ കണ്ടെയ്മെന്റ് സോണുകൾ കാസർഗോഡ്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇൻഫെക്ഷൻ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആർ) 10ന് മുകളിലുള്ള നാല് ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണാക്കി. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആറ് (ഡബ്ല്യുഐപിആർ 40),…

കാസർഗോഡ്: മലയോര ഹൈവേയിലെ കോളിച്ചാൽ-ചെറുപുഴ റീച്ചിലെ റോഡ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. മലയോര ഹൈവേയിൽ മൂന്ന് കിലോമീറ്ററോളം വനഭൂമി വരുന്നതിനാൽ വനം വകുപ്പ് അധികൃതരുടെ അനുമതി ലഭ്യമാക്കാൻ വൈകിയതാണ് നിർമ്മാണം പൂർത്തിയാകാൻ തടസ്സമായിരുന്നത്. എം…

കാസർഗോഡ്: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യബന്ധന മേഖലയിലെ സുസ്ഥിരവികസനം ഉറപ്പാക്കുന്നതിനുമായി 75% ഗ്രാന്റോടുകൂടി വെസ്സൽ മോണിറ്ററിംഗ്/ട്രാക്കിംഗ് സിസ്റ്റം ലഭ്യമാക്കുന്നതിന് രജിസ്ട്രേഷനും ലെസൻസുമുളള യന്ത്രവത്കൃത ബോട്ടുടമകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ബോട്ടുകൾ നിലവിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നവയും…