സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന പരിപാടികളുടെ വിവിധ സംഘാടക സമിതി രൂപികരണയോഗങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ നടക്കും. ജില്ലാതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന കാസര്‍കോട് സംഘാടക സമിതി രൂപികരണം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക്…
മണ്ണില്‍ പൊന്ന് വിളയിച്ച സന്തോഷത്തിലാണ് കുമ്പളപ്പളളി കരിമ്പില്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 70 സെന്റ് സ്ഥലത്തിലാണ് വിദ്യാര്‍ത്ഥികള്‍ വിജയകരമായി ജൈവ പച്ചക്കറികൃഷി…
മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയ പുകയില ഉപഭോഗത്തിനെതിരേ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരേ കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനും പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ മുന്നണിപ്പോരാളികളാക്കാനും…
പൗരകേന്ദ്രീകൃത സേവനം ഉറപ്പുവരുത്താന്‍ എല്ലാ ഓഫീസുകളിലും സഹായകേന്ദ്രങ്ങള്‍ വേണം, ഇ ഗവേണന്‍സ് സംവിധാനം ഫലപ്രദമാക്കണം, അപേക്ഷകന്‍ ഒരു കാര്യത്തിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണം, പൗരന്റെ അടിസ്ഥാനവിവരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുണ്ടാക്കുകയും…
സാമൂഹിക ബന്ധങ്ങളില്‍ ജാതിമത ചിന്തകള്‍ മതിലുകള്‍ തീര്‍ക്കുന്ന കാലത്ത് സൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി മൊഗ്രാല്‍ പുത്തൂരിന്റെ ഉണര്‍ത്തു പാട്ടായി ഗ്രാമോത്സവം തുടരുന്നു. ഒന്നരമാസം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ്,…
കേരളത്തിലേക്ക് വരുന്ന ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനും മറ്റുമായി അത്യാധുനിക സൗകര്യങ്ങളുമായി ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ മെഡിക്കല്‍ പരിശോധനകള്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ കാസര്‍കോട് ജില്ലാതിര്‍ത്തിയായ ഹൊസങ്കടിയില്‍ ദേശീയപാതയ്ക്ക്…
ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ്…
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കോള്‍ സെന്റര്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കോള്‍ സെന്റര്‍ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ ഡി…
ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറിയിട്ടുണ്ട്. ഓഫീസ് ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു…
സ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്ന കുട്ടികളെ അവരുടെ സഹപാഠികളായ കുട്ടികളിലൂടെ കണ്ടെത്തുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ 6238 479 484 എന്ന ഹെല്‍പ്പ് ലൈന്‍…