കാസര്‍കോട് വികസന പാക്കേജില്‍ 5 കോടി രൂപ അനുവദിച്ചു കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ആധുനികവത്ക്കരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ജില്ലാ…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഏഴ് പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സൗജന്യമായും ചെലവ് കുറഞ്ഞ രീതിയിലും ഡയാലിസിസ് സംവിധാനം സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുളിയാര്‍…

ജില്ലാതല ഏയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 30 ന് കേരള സംസ്ഥാന ഏയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍…

ഈസ്റ്റ് എളേരി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് പഞ്ചായത്തില്‍. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്/ ബി.ഇ ആണ് യോഗ്യത.

ജില്ലയില്‍ ഒഴിവുള്ള ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ നാലിന് രാവിലെ 10.30 ന് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. എസ്.എസ്.എല്‍.സി, എ.എന്‍.എം നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467-2203118

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന ബിരുദ, ബിരദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ്…

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി എട്ടിന് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ തൊഴില്‍ മേള ഫെയര്‍ 'നിയുക്തി' സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യമേഖലയിലെ ഉദ്യോഗദായകര്‍ അവരുടെ…

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി-പി.വൈ വിഭാഗത്തില്‍ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ അധ്യാപക തസ്തികയില്‍ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ്…

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ ജില്ലയില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ത്വക്ക് രോഗ വിഭാഗം, നെഞ്ചുരോഗ വിഭാഗം, മാനസിക രോഗ വിഭാഗം,…

തളങ്കര മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഴുവന്‍ സമയ സ്വീപ്പറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ രണ്ടിന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍. ഏഴാം തരം വിജയിച്ചവര്‍ക്ക് പങ്കെടുക്കാം.