പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാര്‍ഡായ എലംകാവിലും തിരുവേഗപ്പുറ പഞ്ചായത്തിലെ 18-ാം വാര്‍ഡായ ആമപ്പൊറ്റയിലും ഒക്‌ടോബര്‍ 11 ന് എല്ലാ വിദ്യഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വാര്‍ഡുകളിലെ പോളിങ്…

പാലക്കാട് പട്ടാമ്പി താലൂക്ക് കേന്ദ്രീകരിച്ച് നടത്തിയ അദാലത്തില്‍ 99 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നാഗലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 12 പേര്‍ക്ക് ഇ-ആധാറും ആറ് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും നാല് ആര്‍.സി ബുക്കുകളും അഞ്ച്…

ദേശീയ ആരോഗ്യദൗത്യവും ഗവ. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടേയും ആഭിമുഖ്യത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്കായി നേത്രപരിശോധനയും പുനരധിവാസ പരിശീലനവും നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സമ്മേളന ഹാളില്‍…

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകളിലെ അന്തേവാസികള്‍ക്ക് മാനസികപിന്തുണയുമായി കുടുംബശ്രീയുടെ സ്നേഹ സാന്ത്വനം പദ്ധതിയ്ക്ക് തുടക്കമായി. സമൂഹത്തില്‍ ഒറ്റപ്പെടുന്ന 30 ശതമാനത്തോളം വരുന്ന വൃദ്ധജനങ്ങളുടെ ഏകാന്തതയ്ക്കും പരിഹാരമായി പകല്‍സമയങ്ങളില്‍ കൂടിയിരിക്കാനും സൗഹൃദവും തങ്ങളുടെ…

കൃഷിഭൂമിയുടെ അനധികൃത ചൂഷണം തടയാന്‍ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികളെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. കൃഷിഭൂമി അനധികൃതമായി തരംമാറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമത്തെക്കുറിച്ച് വില്ലേജ് ഓഫീസര്‍മാര്‍, കൃഷി വകുപ്പ് ജീവനക്കാര്‍…

പാലക്കാട്: പ്രളയാനന്തരം ജനങ്ങള്‍ എന്ത് ചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ സര്‍വേയുടെ അട്ടപ്പാടി മേഖലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍ നിര്‍വഹിച്ചു. അഗളി…

പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ (ഹോമിയോ) ഓഫിസ് കൊടുവായൂര്‍ ഗവ: ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കൊടുവായൂര്‍ പഞ്ചായത്ത്…

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ദുരന്തനിവാരണ മാനേജ്‌മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും' വിഷയത്തില്‍ ഹരിതകേരളം മിഷന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, വൈ. കല്ല്യാണകൃഷ്ണന്‍ സംസാരിച്ചു. എലപ്പുള്ളി പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ…

ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന പ്രദേശത്ത് വെള്ളം കയറി വരുന്ന സാഹചര്യവും കൂടി ഉണ്ടെങ്കില്‍ ഉടന്‍ പ്രദേശത്ത് നിന്ന് മാറുക. മുന്നറിയിപ്പുണ്ടായിട്ടും പ്രദേശം വിട്ടുപോകാതിരുന്നത് പ്രളയസമയത്ത് ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കിയതായി അഗ്‌നിശമന സേന ജില്ലാ മേധാവി…

പാലക്കാട്: പിരായിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി എ.കെ.ബാലന്‍ ഏറ്റുവാങ്ങി. ഒമ്പതാംവാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ സമാഹരിച്ച 1,27, 310 രൂപയാണ്…