സര്‍ക്കാര്‍ പ്രഖ്യാപനുസരിച്ച് രണ്ടുവര്‍ഷത്തിനകം ക്ഷീര മേഖല സ്വയം പര്യാപ്തമാവുമെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ,വനംവന്യജീവി വകുപ്പ്മന്ത്രി കെ രാജു പറഞ്ഞു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷംകൊണ്ട് പതിനേഴര ശതമാനമാണ് ക്ഷീര മേഖലയിലെ ഉല്‍പ്പാദന വര്‍ധനവ്. അനുയോജ്യവകുപ്പുകളെയും…

അട്ടപ്പാടിയിലുളള മുഴുവന്‍ ആദിവാസികള്‍ക്കും ആധാര്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് തുടങ്ങിയ 'സമ്പൂര്‍ണ്ണ ആധാര്‍ - അട്ടപ്പാടി ' പദ്ധതിയുടെ ആദ്യഘട്ട കാംപില്‍ മേലെ തുടുക്കി, താഴെ തുടുക്കി, ഗലസി, കടുകമണ്ണ, മേലെ ആനവായ്, താഴെ ആനവായ്,…

നിര്‍ധനനരും മറ്റു സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത 1939 സെപ്തംബര്‍ മൂന്ന് മുതല്‍ 1946 ഏപ്രില്‍ ഒന്ന് വരെ സേവനം ചെയ്ത രണ്ടാംലോക മഹായുദ്ധ സേനാനികളുടെ വിധവകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു.…

ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ ജില്ലയിലെ അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ ആവശ്യമുണ്ട്. കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഐ.ടി.ഐ കോപ്പ/ഡാറ്റ എന്‍ട്രി ഡിപ്ലോമ കോഴ്‌സ് ആണ്…

വനംവകുപ്പ് മന്ത്രി കെ.രാജുവും കേരളത്തിലെ 24-തോളം എം.എല്‍.എമാരും പങ്കെടുത്ത രണ്ടു ദിവസമായി തുടരുന്ന 'കാടറിയാന്‍' സഹവാസ കാംപ് സമാപിച്ചു. രാവിലെ ട്രക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവയ്ക്ക് ശേഷം കാംപംഗങ്ങള്‍ക്കായി ആനപ്പാടി നേച്ചര്‍ സ്റ്റഡി ഹാളില്‍…

വൈദ്യുതി ഉത്പാദനത്തിന് എല്ലാ വഴികളും തേടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജലം, കാറ്റ്,…

മലമ്പുഴ നിയോജക മണ്ഡലത്തിലെ ഒന്‍പത് പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1,83000 രൂപ വിതരണം ചെയ്തു. ഭരണപരിഷ്‌കരണ കമീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്.അച്യുതാന്ദനാണ് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ തുക വിതരണം നടത്തിയത്.…

മഴനിഴല്‍ പ്രദേശങ്ങളിലെയും ശുദ്ധജലലഭ്യത കുറവായ ഇടങ്ങളിലെയും പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാന്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍…

ഊര്‍ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മലമ്പുഴ ഐ.റ്റി.ഐ യിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ കേരള എനര്‍ജി മാനെജ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് സിവില്‍ സ്റ്റേഷനില്‍ പ്രചാരണം നടത്തി. പ്രോഗ്രാം ഓഫീസര്‍ എന്‍. ഭാവദാസിന്റെ നേതൃത്വത്തില്‍ 30…

കേരളത്തില്‍ അഴിമതിക്കു വഴങ്ങാത്ത സംസ്‌കാരം വളര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലവിധ ജീവിത പ്രശ്‌നങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവരുത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.  അഗളി…