ആറന്മുളയെ തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴഞ്ചേരി സ്തുതിക്കാട്ട് തോളൂപറമ്പില്‍ പാടശേഖരവും ഇനി ഹരിതാഭമാകും. 25 ഹെക്ടര്‍ വരുന്ന പാടശേഖരത്ത് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്റെ നേതൃത്വത്തില്‍ വിത്തിറക്കി. മുപ്പത് വര്‍ഷത്തോളമായി തരിശായി കിടന്ന ഭൂമിയിലാണ്…

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ ബോധവാന്മാരാകണമെന്ന് പി.കെ ശ്രീമതി എം.പി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠത സ്വയംപഠന പ്രക്രിയയായ കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി ടീച്ചര്‍.…

ഖാദി ബോര്‍ഡ് സംസ്ഥാനതല എക്സിബിഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാനതലത്തില്‍ ആദ്യമായാണ് ഇത്തരമൊരു എക്സിബിഷന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ ഭാഗമായാണ് എക്സിബിഷന്‍. ഡിസംബര്‍ 14 മുതല്‍ 23 വരെ…

മഞ്ഞനിക്കര പ്രാഥമിക ആരോഗ്യകേന്ദ്രം വീണാജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ആരോഗ്യകേന്ദ്രത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും മഞ്ഞനിക്കര ദയറായിലേയ്ക്ക് എത്തുന്ന ആയിരകണക്കിന് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമാകുമെന്നും എംഎല്‍എ പറഞ്ഞു. പുതിയ…

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ പ്രസിദ്ധീകരിച്ച ടാലന്റ്‌ലാബ് എന്ന കൈപ്പുസ്തകത്തിന്റെ  ജില്ലാതല പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത നിര്‍വഹിച്ചു. സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ കൈപ്പുസ്തകത്തിന്റെ…

ചെന്നീര്‍ക്കര പഞ്ചായത്തില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചു ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മ്മസേന സജ്ജമായി. പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 14 വാര്‍ഡുകളിലായി രണ്ട് പേര്‍…

സംസ്ഥാന സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ വനിതാ ആരോഗ്യസംരക്ഷണപദ്ധതിയായ സീതാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ഗവ. ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിമന്‍സെല്‍ യൂണിറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ആരോഗ്യബോധവത്കരണ ശില്പശാല  നടത്തി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്…

പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ചെറുകിട കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയ്ക്ക് വന്‍ തിരക്ക്. കേരളത്തിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറില്‍പ്പരം കരകൗശല കൈത്തറി ഉത്പന്നങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. കേന്ദ്ര…

എച്ച്‌ഐവി അണുബാധ  ഫലപ്രദമായി നിയന്ത്രിക്കുന്നതിന് കൗമാരപ്രായക്കാര്‍ക്കും യുവാക്കള്‍ക്കും രോഗത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കേണ്ടതുണ്ടെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.…

റ്റിജുവിന്റേയും കുടുംബത്തിന്റേയും വീടെന്ന സ്വപ്നം പൂവണിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ വഴിയാണ് ചെന്നീര്‍ക്കര പന്ത്രണ്ടാം വാര്‍ഡിലെ റ്റിജുവിന്റെ സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമായത്. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ടം ലൈഫ്…