സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രധാന കെട്ടിടം, ടോയ്ലറ്റ് ബ്ലോക്ക്,…

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിചയപ്പെടുത്തല്‍ ലക്ഷ്യമാക്കി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ഇന്നെത്തും. ജില്ലയിലെ ദുരന്തങ്ങളെ പഠിക്കാനും ദുരന്തനിവാരണ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനുമാണ് തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും ദേശീയ…

പരുമല പള്ളി പെരുനാളിനോട് അനുബന്ധിച്ച് റോഡിന്റെ ഇരുവശത്തും അനധികൃതമായി താല്‍ക്കാലിക കടകളും വില്‍പന ശാലകളും നിര്‍മ്മിക്കുന്നത് നിരോധിച്ച് തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ഉത്തരവായി. പരുമല കടവ് മുതല്‍ പരുമല പള്ളി വരെയും…

പരുമല പെരുനാള്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സബ് കളക്ടര്‍ അറിയിച്ചു. പഞ്ചായത്തിന്റെയും പോലീസിന്റെയും…

ജനോപകാരപ്രദമായ സേവനം നല്‍കുന്നതില്‍ വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുമ്പോള്‍ ജനങ്ങള്‍ക്ക്…

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്റെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ ഒമ്പത് നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത്. രണ്ട് സ്ഥാനാര്‍ത്ഥികളുടെ മൂന്ന് സെറ്റ്…

ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി പുഴയ്ക്ക് കുറുകേയുള്ള പാലം എന്ന ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ആവണിപ്പാറയിലെ പട്ടികവര്‍ഗ കോളനിയില്‍…

ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനമാണെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന…

ദൈനംദിന ജീവിതത്തിലുള്ള അന്ധവിശ്വാസങ്ങളെ നാം നിയന്ത്രിക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സംസ്ഥാന ശിശുക്ഷേമ സമിതിയും പത്തനംതിട്ട നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം…

കോന്നി പബ്ലിക് ലൈബ്രറിയുടേയും എസ്പിസി യൂണിറ്റിന്റെയും വിമുക്തി ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സദസ് നടത്തി. യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കുന്നതാണ് ലഹരിയെന്ന് പരിപാടി ഉദ്ഘാടനം…