അഡാക്കിന്റെ കീഴിലുള്ള പൊയ്യ ഫാമിനെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഒരു വർഷത്തിനകം മാറ്റിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്‌ദു റഹിമാൻ. പൊയ്യ ഫാം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇവിടുത്തെ വിനോദ സഞ്ചാര…
പ്രകൃതി സംരക്ഷണവും വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പ്രകൃതിദുരന്തങ്ങളുടെ ഈ കാലഘട്ടത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്നതിന് പകരം പ്രകൃതി സംരക്ഷണം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത…
മഴക്കെടുതിയുടെ പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ ക്യാമ്പിലെത്തി റവന്യൂമന്ത്രി കെ രാജൻ. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി അന്തേവാസികൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു. 56 ദിവസം പ്രായമായ…
കുന്നംകുളം നഗരസഭയില്‍ പാതയോര പൊതുശുചിമുറി സംവിധാനമായ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ത്രിവേണി ജംഗ്‌ഷന് സമീപം രണ്ട് ശുചിമുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെയാണ്…
ചേലക്കര നിയോജകമണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. എല്ലാ പഞ്ചായത്തിലും വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്…
ജില്ലയിലെ പട്ടികവർഗ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്ന ദ്വിദിന ശിൽപ്പശാലയ്ക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പട്ടികവർഗ മേഖലയിലെ…
ഏറ്റവും ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉദ്പാദിപ്പിക്കാൻ സംസ്ഥാനത്തിന് സാധിക്കണമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയിൽ ഇപ്പോഴും 70 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. 30 ശതമാനം മാത്രമേ കേരളത്തിൽ ഉദ്പാദിപ്പിക്കുന്നുള്ളൂ. ഇതിൽ…
സ്കൂൾ കായികമേളയിൽ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരവും ഉൾപ്പെടുത്തും കോവിഡ് മൂലം രണ്ട് വർഷമായി മുടങ്ങിക്കിടന്നിരുന്ന കലോത്സവങ്ങളും കായിക മത്സരങ്ങൾ ഈ വർഷം മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ചേരുന്ന അധ്യാപക…
ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും നാളെ (ചൊവ്വ) അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ…
ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കഴിഞ്ഞ രണ്ടു മണിക്കൂറിലെ മഴയുടെ തീവ്രതയും കണക്കിലെടുത്തും പറമ്പിക്കുളത്ത് നിന്ന്…