കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് കാട്ടായിക്കോണത്തെ റ്റി.സി. 3/1885 (4) നമ്പർ കെട്ടിടത്തിലേക്ക് മാറ്റുന്ന പ്രവർത്തനം നടക്കുന്നതിനാൽ മൂന്ന്, നാല്, അഞ്ച് തിയതികളിൽ ഓഫീസ് പ്രവർത്തിക്കില്ലെന്ന് ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു.

ആനയെ എഴുന്നള്ളിച്ചു ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്രങ്ങൾ സോഷ്യൽ ഫോറസ്ട്രി ഓഫീസർക്കു മുൻപാകെ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടറേറ്റിൽ ചേർന്ന ജില്ലാതല നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി അറിയിച്ചു. 2012 വരെ ആനയെ പങ്കെടുപ്പിച്ചു ഉത്സവങ്ങൾ നടത്തിയിരുന്ന…

ജില്ലയിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. നെടുമങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സി. ദിവാകരന്‍ എം.എല്‍.എ  വികസന സമിതിയില്‍ ആവശ്യപ്പെട്ടു.…

വസന്തോത്സവം 2019ന്റെ ഫെസ്റ്റിവൽ ഓഫീസ്‌ ഉദ്ഘാടനം കനകക്കുന്നിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കൊല്ലം 14 ദിവസം വസന്തോത്സവം മേള നടക്കുമെന്നും മേള വിപുലമാകുന്നതിലൂടെ വിനോദസഞ്ചാരികളെ കൂടുതലായി…

അഞ്ചാമത് കളിക്കളം കായികമേളയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് ആവേശമായി 'വീരു' എന്ന ആനക്കുട്ടി. ഈ വർഷത്തെ കളിക്കളത്തിന്റെ ഭാഗ്യചിഹ്നമാണ് 'വീരു'. കുട്ടികളുടെ ചുറുചുറുക്കും കുസൃതിയും കുട്ടിയാനകൾക്കുമുണ്ട് എന്നതാണ് വീരുവിനെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം. മാത്രമല്ല കാട്ടിൽ…

സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികളുടെ ജീവിതവും തൊഴില്‍ സാഹചര്യവും തൃപ്തികരമാണെന്ന് ദേശീയ സഫായി കര്‍മ്മചാരി കമ്മിഷന്‍ ചെയര്‍മാന്‍ മന്‍ഹാര്‍ വാല്‍ജിഭായ് സാല പറഞ്ഞു. കേരളത്തിലെ ശുചീകരണ തൊഴിലാളികളുടെ ജീവിത-തൊഴില്‍ സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം. തൊഴിലാളി…

പുരാവസ്തു-പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകള്‍ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായി തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.  പുരാരേഖകള്‍ സമൂഹത്തിന്റെ ഓര്‍മയാണ്. വിദ്യാര്‍ഥികള്‍ ചരിത്രാവബോധമുള്ളവരകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളില്‍ ചരിത്ര അവബോധം സൃഷ്ടിക്കുന്നതിനായി പുരാരേഖാ വകുപ്പ്…

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓണം ഫോട്ടോ കോണ്ടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ആർ. ചേംബറിൽ നടന്ന ചടങ്ങിൽ പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് സർട്ടിഫിക്കറ്റും…

 തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍കാല പ്രവൃത്തി പരിചയമുള്ള സേവനദാതാക്കളുടെ പട്ടിക തയ്യാറാക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ട്…

തിരുവനന്തപുരം കോർപറേഷൻ മേയർ തിരഞ്ഞെടുപ്പ് നവംബർ 12 ന് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ വരണാധികാരിക്ക് നിർദേശം നൽകി.  തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി. കോർപറേഷൻ മേയർ അഡ്വ. വി. കെ. പ്രശാന്ത്…