അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് തനിക്കിപ്പോഴുമുള്ളതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ശാസ്തമംഗലത്തിന് സമീപത്തുള്ള കാടുവെട്ടി മൈക്രോ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണവും ശുദ്ധജലവും പോലെ മനുഷ്യന് ഏറ്റവും…

ക്രിസ്തുമസ് ആഘോഷത്തിനായി മക്കള്‍ സമ്മാനിച്ച അരലക്ഷം രൂപ കണ്ണീരുണങ്ങാത്ത കടലിന്റെ മക്കള്‍ക്ക് ആശ്വാസം പകരാനായി നീക്കിവച്ച് ഒരമ്മ ആഘോഷത്തിന് വേറിട്ട നിറം നല്‍കുന്നു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ജീവിതം താറുമാറായ തീരദേശ ജനതയ്ക്ക് ആശ്വാസം പകരാനായി…

ശിവഗിരി തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ അവലോകന യോഗം ശിവഗിരി മഠത്തില്‍ ചേര്‍ന്നു. തീര്‍ഥാടനത്തിനുവേണ്ടുന്ന ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഉദേ്യാഗസ്ഥര്‍ അറിയിച്ചു.…

എസ്.സി / എസ്.ടി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് പരിശീലനം ലഭിച്ച വിഷയവുമായി ബന്ധപ്പെട്ട വിദേശ ജോലിക്ക് അവസരമൊരുക്കുമെന്ന് നിയമ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനമുള്ളവര്‍ക്ക്…

എം.പി ഫണ്ട് വിനിയോഗത്തില്‍ പൊതുജനാരോഗ്യ, പൊതുവിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഡോ. എ. സമ്പത്ത് എം.പി പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യഗഢുവായി ലഭിച്ച 18.11 കോടി രൂപയില്‍ 15.19 കോടിരൂപയും ചെലവഴിച്ചതായി കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

വീട് നഷ്ടപ്പെട്ടവരുടെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ഓഖി ചുഴലിക്കാറ്റിന്റെ കെടുതികള്‍ക്കിരയായി വീട് നഷ്ടപ്പെട്ടവരുടെയും വീടുകള്‍ വാസയോഗ്യമല്ലാതെയായവരുടെയും കണക്കുകള്‍ രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കെ വാസുകി നിര്‍ദ്ദേശം നല്‍കി. തിരച്ചില്‍…

ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിന് ഇരയായവർക്ക് ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കിയതായി സബ്കളക്ടർ ദിവ്യ എസ് അയ്യർ. ദുരിതാശ്വാസ ക്യാമ്പുകളും ദുരിതബാധിത പ്രദേശങ്ങളും പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു…

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര ഘട്ടങ്ങളെയും നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് ജില്ലയിലെ എല്ലാ വില്ലേജ്- പഞ്ചായത്ത് ഓഫീസുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ.…

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണ ങ്ങളൊരുക്കി ജില്ലാ ഭരണകൂടം. കടലിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ തൊട്ടടുത്ത സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ…

എക്‌സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരുടെ എണ്ണം വർധിപ്പിക്കുമെന്ന് എക്‌സൈസ് - തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്ത്രീകളും പെൺകുട്ടികളും ലഹരിപദാർഥങ്ങളുടെ ഇരകളാകുന്ന ഇക്കാലത്ത് അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തക്കേണ്ടതുണ്ട്. നിലവിൽ 500 ൽ താഴെയാണ്…