ക്വാമി ഏക്താ വാരാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർ നവംബർ 19ന് ക്വാമി ഏക്താ ദിനമായി ആചരിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മത്സ്യത്തൊഴിലാളികൾക്ക് നാവിക് നൽകുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം നൽകിയും ആവശ്യമായ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്) യിൽ നിന്നും കണ്ടെത്തുന്നതിന് അനുമതി നൽകിയും ഉത്തരവായി. 15,000 മത്സ്യബന്ധന യാനങ്ങൾക്ക് നാവിക് നൽകുന്നതിന് യൂണിറ്റൊന്നിന്…
ബാലാവാകാശ നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ വ്യാപകമായ അവബോധം വളർത്തിയെടുക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളും ഏജൻസികളും ഗൗരവത്തോടെ പ്രയത്നിക്കണമെന്ന് ഗവർണർ ജസ്റ്റീസ് പി സദാശിവം ആവശ്യപ്പെട്ടു. കേരള ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിന്റെ…
പട്ടയവിതരണവും പോക്കുവരവുമായി ബന്ധപ്പെട്ട കാലതാമസം പരിഹരിക്കുന്നതിനും നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റവന്യു വകുപ്പ് നിർദ്ദേശം നൽകി. ഹർജികൾ സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദേശം. പട്ടയത്തിനായി ലഭിക്കുന്ന അപേക്ഷകൾ നിലവിലുള്ള നിയമപ്രകാരം…
പട്ടികവർഗ്ഗവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേയും 112 ഹോസ്റ്റലുകളിലെയും പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ 4-ാമത് സംസ്ഥാനതല കായികമേള കളിക്കളം-2018 സമാപിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ, നിയമ, സാസ്‌കാരിക, പാർലമെന്ററികാര്യ…
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പഴുതടച്ച സംവിധാനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍, ളാഹ, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ…
എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാർട്ടപ്പ് മിഷൻ സി. ഇ. ഒ ഡോ.…
സർവകലാശാലാ അക്കാദമിക് പരിപാടികളുടെ കൈമാറ്റം അഭിനന്ദനീയം: മുഖ്യമന്ത്രി സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ അവയുടെ അക്കാദമിക് പരിപാടികൾ പരസ്പരം കൈമാറുന്നതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവകലാശാലകളുടെ…
ആലപ്പുഴ: അമ്പത്തിയൊമ്പതാമത് കേരള സ്‌കൂൾ കലോത്സവത്തിന് ജില്ല ആതിഥേയത്വം നൽകുമ്പോൾ കലയുടെ മഹാമേളക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന കലോത്സവത്തിന് മുമ്പായുള്ള സംഘാടകസമിതിരൂപവൽകരണയോഗം ആലപ്പുഴ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.…
അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നത് രാജ്യത്ത് ഒരിടത്തും ലഭിക്കാത്ത പരിഗണന -മന്ത്രി ടി.പി. രാമകൃഷ്ണന്‍ രാജ്യത്ത് ഒരിടത്തും ലഭിക്കാത്ത സാമൂഹ്യസുരക്ഷയും പരിഗണനയുമായി അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.…
