ലോറി സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സാഹചര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. ലോറി ഉടമ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു…

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.  അടിയന്തരഘട്ടങ്ങളില്‍ പ്രവാസി മലയാളികളുടെ സേവനത്തിനായി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്നത് വിദേശമലയാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. അസുഖബാധിതരായി നാട്ടിലേക്ക്…

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യുടെ ഉദ്ഘാടനം ആഗസ്റ്റ് ആറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കും. നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി' ആദ്യപരിപാടി ആറിനും…

ദേവസ്വം റിക്രൂട്ട്‌മെന്റ് നടപടികള്‍ സുതാര്യമായാണ് നടക്കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. എം. രാജഗോപാലന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റ് നടപടികളെ താറടിക്കുംവിധം സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതിരെ വിജിലന്‍സ് ഡിജിപിക്ക് പരാതി നല്‍കി.…

കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിർമ്മിച്ച തണ്ണിർമുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതുകൊണ്ടണെന്ന് ഒരു ദൃശ്യമാധ്യമം നൽകിയ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. 252 കോടി…

തൊഴിലാളിക്ഷേമത്തിനൊപ്പം കെ.എസ്.ആര്‍.ടി.സിയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കും -മന്ത്രി എ.കെ. ശശീന്ദ്രന്‍ തൊഴിലാളികളുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ മൂന്നു…

ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകാന്‍ പോലീസ് സേനയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണവും ആധുനിക പോലീസിംഗും എന്ന സെമിനാര്‍ ഉദ്ഘാടനം…

രാവിലെ 11 മണിയോടെ കൊട്ടക്കാമ്പൂരിലെ വസതിയിലെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഭിമന്യുവിനുള്ള സ്മാരകമായി വട്ടവട പഞ്ചായത്തിലൊരുക്കുന്ന ലൈബ്രറി സൗകര്യങ്ങളെക്കുറിച്ചും മന്ത്രി ആരാഞ്ഞു. പഞ്ചായത്തിൽ എത്തിക്കൊണ്ടിരിക്കുന്ന പുസ്തകങ്ങളും മന്ത്രി നേരിൽ കണ്ടു. ഇന്നലെവലെ 20000 അധികം പുസ്തകങ്ങൾ…

രാഷ്ട്രീയ സാമൂഹ്യ ചലനം സൃഷ്ടിക്കാന്‍ ഏറ്റവും സാധ്യതയുള്ള മാധ്യമങ്ങളാണ് ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യം വെറുമൊരു വാക്കല്ല.…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം…