പൈതൃക സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും അറിവിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ കാരണമാകുമെന്ന് തുറമുഖ മ്യൂസിയം ആര്‍ക്കെവ്‌സ് ആര്‍ക്കിയോളജി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ചരിത്രപരമായ ഉത്തരവാദിത്വമാണ്.…

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ അദാലത്ത് നടത്തും.  ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍…

ആദിവാസികളുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയാണ് വേണ്ടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  ആദിവാസി ഊരുകളില്‍…

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആദ്യവാരം തിരുവനന്തപുരത്ത് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ മത ന്യൂനപക്ഷ വിഭാഗങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, സിഖ്, വിഭാഗങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. …

* കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം നിര്‍വഹിച്ചു കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്‌കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍…

 * അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു  മനശാസ്ത്രപരമായ സമീപനമടക്കം സ്വീകരിച്ച് കൊടുംക്രിമിനലുകളെപ്പോലും ശരിയായ ജീവിതപാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജയിലുകളില്‍ ശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജയിലിനകത്ത് കുറ്റവാളികളെ തിരുത്തിയെടുക്കാനാണ്…

രാജ്യസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് സ്വതന്ത്രനായി മത്‌സരിച്ച എം.പി. വീരേന്ദ്രകുമാറിന് ജയം. എം.പി. വീരേന്ദ്രകുമാറിന് 89 വോട്ടും എതിര്‍സ്ഥാനാര്‍ഥി ബാബുപ്രസാദിന് 40 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

കൈത്തറി നെയ്തു തൊഴിലാളികള്‍ക്കുള്ള ഉല്പാദന ഇന്‍സെന്റീവിന്റെ സംസ്ഥാനതല വിതരണോത്ഘാടനം തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി  എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ യൂണിഫോം തയ്യാറാക്കിയ വകയില്‍ വേതനമായി നല്‍കാനുള്ള 15 കോടി രൂപ ഉടന്‍ നല്‍കും.…

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ ആറിന് വൈകിട്ട് നാലു മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും ഫോറത്തിനും www.rcctvm.org സന്ദര്‍ശിക്കണം.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ജൈവവൈവിധ്യ ബോധവത്കരണ പരിപാടികള്‍, ജൈവവൈവിധ്യ സംരക്ഷണ പ്രോജക്ടുകള്‍ എന്നിവയ്ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ www.keralabiodiversity.org വെബ്‌സൈറ്റായ സന്ദര്‍ശിക്കണം. ഫോണ്‍: 0471-2554740.