പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ അടിയന്തരമായി പുനര്‍നിര്‍മിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മുന്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമായി നടപ്പാക്കാന്‍…

പ്രളയ ദുരിത ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തകരെയും സംഘടനകളെയും ഏകോപിപ്പിക്കാനായി ഹരിതകേരളം മിഷനിൽ ആരംഭിച്ച രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ടെലിഫോണിലൂടെ മാത്രം ഇന്നലെ (ഓഗസ്റ്റ് 21) വൈകിട്ട് നാലു വരെ 53…

കേരളത്തിലെ മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്. ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയിലെല്ലാം സഹായിക്കും. ക്യാമ്പുകളില്‍ ദൗര്‍ലഭ്യം നേരിടുന്ന ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് എന്നിവ…

ആലപ്പുഴ: ആന്ധ്രപ്രദേശ് സര്‍കാര്‍ 500 മെട്രിക് ടണ്‍ അരി ജില്ലയ്ക്ക് നല്‍കുമെന്ന് സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ അറിയിച്ചു. ആന്ധ്ര സ്വദേശിയായ സബ്കളക്ടറുടെ ശ്രമഫലമായാണിത്. ഇന്നു മുതല്‍ ജില്ലയിലെ എല്ലാ ക്യാമ്പുകളിലും ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍…

ആലപ്പുഴ: ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവര്‍ ഹെലികോപ്ടര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തി ദുരിതാശ്വാസ…

യു. എ. ഇയിൽ നിന്ന് 700 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു. എ. ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും കിരീടാവകാശിയുമായ ഷേക്ക് മുഹമ്മദ്…

തൊഴിലുറപ്പ്  ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്പോളത്തിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള പരിധി ഉയർത്താനും കേന്ദ്രത്തോട് ആവശ്യപ്പെടും. ആഭ്യന്തരവരുമാനത്തിന്റെ മൂന്ന്…

സര്‍ക്കാരും സംസ്ഥാനവും ഓണാഘോഷം ഒഴിവാക്കി അതിനുള്ള തുക ദുരിതാശ്വാസത്തിന് വിനിയോഗിച്ചതുപോലെ പൊതുജനങ്ങളും ആര്‍ഭാടപൂര്‍ണമായ ചടങ്ങുകള്‍ ഒഴിവാക്കി സഹായത്തിനെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. വിവാഹം പോലുള്ള ചടങ്ങുകള്‍ ഒഴിവാക്കാനാവില്ല. എന്നാല്‍, അവയുടെ ആര്‍ഭാടം ഒഴിവാക്കി…

രക്ഷാപ്രവര്‍ത്തനത്തിന് സജീവപങ്ക് വഹിച്ച മത്‌സ്യത്തൊഴിലാളികളെ ആഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ ചടങ്ങില്‍ എല്ലാ മത്‌സ്യത്തൊഴിലാളികളും പങ്കെടുക്കണം. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത മത്‌സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ…

എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അടുക്കള സ്ഥാപിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓരോ ക്യാമ്പിലും  ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കാനും തിങ്കളാഴ്ച വൈകിട്ട് നടന്ന ഉന്നതതല അവലോകനയോഗത്തില്‍…