സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മറ്റൊരു താലൂക്കിലേയ്ക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സാങ്കേതിക സംവിധാനമായി.  ജൂണ്‍ 25 മുതല്‍ അപേക്ഷകള്‍ ബന്ധപ്പെട്ട…

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ടെക്‌നോളജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിക്കുന്ന സ്വാസ്ഥ്യ സുരക്ഷാ ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനം ചെയ്തു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന് അഭിമാനമാണെന്ന് മന്ത്രി…

* ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷത്തിന്റെയും കൂട്ടയോട്ടത്തിന്റെയും ഒളിമ്പ്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, കായിക അവാര്‍ഡുകള്‍ എന്നിവയുടെ വിതരണത്തിന്റെയും ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം കവടിയാര്‍ സ്‌ക്വയറില്‍ നിര്‍വഹിച്ചു. കായികമേഖലയില്‍ പ്രായ,…

കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ശനിയാഴ്ച രാത്രി 9.15-ന്  മഹേന്ദ്രന്‍ സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം 'ശാസനം' സംപ്രേഷണം ചെയ്യും. ചെട്ടിനാടിന്റെ സാംസ്‌കാരിക അന്തരീക്ഷത്തില്‍ കഥ പറയുന്ന ഈ സിനിമയില്‍ അരവിന്ദ് സ്വാമി,…

സഹപാഠിക്ക് വീട് നിർമിച്ചുനൽകാനുള്ള വിദ്യാർഥികളുടെ മനസ് ഏത് ഭൗതിക, സാമ്പത്തിക സാഹചര്യങ്ങളേക്കാളും പ്രധാനപ്പെട്ടതാണെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഹയർസെക്കൻഡറി നാഷനൽ സർവീസ് സ്‌കീമിന്റെ രജത ഭവന പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച…

ഇ ഗവേണന്‍സ് 2018 കൈപ്പുസ്തകവും മലയാള അക്ഷരപിശക് പരിശോധന സംവിധാനവും ഡര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കൈപ്പുസ്തകത്തിന്റെ ഇലക്‌ട്രോണിക് പതിപ്പും പുറത്തിറക്കി. ഐ. ടി വകുപ്പിനു വേണ്ടി…

* വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു നവോത്ഥാനപ്രസ്ഥാനങ്ങളിലെ സന്ദേശങ്ങള്‍ നല്ലരീതിയില്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികള്‍ സ്‌കൂള്‍ പ്രായം മുതല്‍ തന്നെ വായനയെ…

പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും സംരക്ഷിക്കുന്നതുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യവസായ വാണിജ്യ കായിക യുവജനകാര്യ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കുമായി റിയാബിന്റെ നേതൃത്വത്തില്‍ നടത്തിയ ശില്‍പശാല…

തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജ് നല്‍കുന്ന പ്രൊഫ.ഡോ.എന്‍.ആര്‍. മാധവമേനോന്‍ എക്‌സലന്‍സ്  ഇന്‍ ലീഗല്‍ റിസര്‍ച്ച് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു.  തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും 2017-18 അദ്ധ്യയന…

*ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം ചെയ്തു വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ വിജ്ഞാനത്തിനൊപ്പം സ്വയം അറിവിനെ പുതുക്കാനുള്ള അവസരംകൂടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ദേശീയ വായനാ മഹോത്സവം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…