പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നവംബര്‍ 27ന് ആരംഭിക്കും. നിയമനിര്‍മ്മാണത്തിനായുള്ള സമ്മേളനം 13 ദിവസം ചേരുമെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ദിവസം സഭാംഗമായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍…

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച സഹായം അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും കേന്ദ്രവുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ പുനര്‍നിര്‍മാണത്തില്‍ വേണ്ടത്ര സഹായം ലഭിക്കുന്നില്ല…

കായംകുളം: സംസ്ഥാനത്തെ നാളീകേര കാർഷിക മേഖലയിലെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.നാളീകേര മേഖലയിലെ കർഷകരെ സംരഭകാരാക്കി മാറ്റും. നാളീകേരം മാത്രം ഉൽപ്പാദിപ്പിക്കുന്നവരായി കർഷകർ ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു. കായംകുളം…

 * എല്ലാം മേഖലയിലും മിനിമം വേതനം പുതുക്കി നിശ്ചയിക്കും സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പുന:സംഘടന ഉടൻ നടപ്പാക്കുമെന്ന്  തൊഴിൽ നൈപുണ്യം  വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഗസ്റ്റ് ഹൗസിൽ ട്രേഡ് യൂണിയൻ സംഘടനാ പ്രതിനിധികളുടെ…

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ വീണ്ടും ഒന്നാമത് അമ്പലപ്പുഴ: 2018-19ലെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ 60 ശതമാനം തുക ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നേടി. . കഴിഞ്ഞ…

വിദ്യാർത്ഥികൾ തീരെ കുറവായ സ്‌കൂളുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് അധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ പ്രത്യേക ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണമുണ്ടെങ്കിൽ വിദ്യാലയങ്ങൾ മെച്ചപ്പെടും എന്നതാണ് അനുഭവം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ…

ഇതരസംസ്ഥാനത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'ചങ്ങാതി' പദ്ധതിയിലെ പഠിതാക്കളെ കാണാനും ആശയവിനിമയം നടത്താനും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനെത്തി. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ വനിതാ ഹോസ്റ്റലിലെ മലയാളം ക്ലാസിലെ…

നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളും നവോത്ഥാനമൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളും ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് മുന്‍കൈയെടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍…

കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നഴ്‌സ്മാര്‍ക്ക് യു.കെ.യിലെ പ്രമുഖ ആശുപത്രികളില്‍ മൂന്നുവര്‍ഷം ജോലിചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള പദ്ധതിയുടെ കരാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട്…

നവോത്ഥാന മൂല്യങ്ങള്‍ എല്ലാ രംഗത്തും വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ  മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച വിജ്ഞാനോല്‍സവം 2018 പുസ്തകമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…