* ആദ്യഗഡു 25 കോടി കൈമാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകും. ഇതിന്റെ ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോർട്‌സ് സി.ഇ.ഒ രാജേഷ് ഝാ…
"അതിരൂക്ഷമായ പ്രളയക്കെടുതിയെ ഒരുമയിലൂടെ നാം അതിജീവിച്ച സമയത്താണ് ദേശീയോത്സവമായ ഓണം എത്തിയിരിക്കുന്നത് . പ്രളയം തട്ടിയെടുത്ത സമൃദ്ധിയുടെയും പുരോഗതിയുടെയും പുനര്‍ സൃഷ്ടിയിലുടനീളം കേരളീയരുടെ മാതൃകാപരമായ ഈ ഒരുമ നിലനില്‍ക്കുമാറാകട്ടെ . അനുകമ്പയും ദൃഢപിന്തുണയും നല്‍കി സഹജീവികളില്‍ ഉണര്‍ത്തുന്ന സന്തോഷത്തില്‍…
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഇത്തവണ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം മുമ്പൊരിക്കലും ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടില്ല. പത്തുലക്ഷത്തിലേറെ പേർ ഇപ്പോഴും ആശ്വാസക്യാമ്പുകളിലാണ്. മനുഷ്യരെല്ലാം ഒന്നിച്ചുനിന്നാണ് ഈ ദുരന്തം നേരിടുന്നത്.…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച ഏഴുമണിവരെ 539 കോടിരൂപ സംഭാവന ലഭിച്ചു. ഇതിൽ 142 കോടിരൂപ സി.എം.ഡി.ആർ.എഫ് പെയ്‌മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും പേറ്റിഎം വഴിയും ഓൺലൈൻ സംഭാവനയായി വന്നതാണ്. ഇതിനു പുറമേ സ്റ്റേറ്റ്…
വിവാദങ്ങളിലല്ല, ജനങ്ങളുടെ പ്രശ്‌നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും നാടിനെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ശ്രദ്ധ മാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ…
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവര്‍ത്തനം നിലച്ച 50 സബ്‌സ്റ്റേഷനുകളില്‍ 41 എണ്ണം പുനഃസ്ഥാപിച്ചു. 16,158 ട്രാന്‍സ്‌ഫോര്‍മറുകളാണ് പ്രവര്‍ത്തനരഹിതമായത്. അതില്‍, 13,477 എണ്ണം ചാര്‍ജ് ചെയ്തു. 25.60…
മഴക്കെടുതിയില്‍ നാശമായ 60,593 വീടുകള്‍ വൃത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 37,626 കിണറുകള്‍ ശുചിയാക്കി. 62,475 മീറ്റര്‍ ഓടകളും വൃത്തിയാക്കിയിട്ടുണ്ട്. പ്രധാന വെല്ലുവിളി കന്നുകാലികളുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങളുടെ സംസ്‌കരണമാണ്. അത് സേനകളുടെ അടക്കം…
* വ്യാഴാഴ്ച ക്യാമ്പുകളിലുണ്ടായിരുന്നത് 10,40,688 പേര്‍ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകുന്നവരുടെ എണ്ണം കൂടിവരികയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാഴാഴ്ച പ്രവര്‍ത്തിച്ചത് 2774 ദുരിതാശ്വാസക്യാമ്പുകളാണ്. ക്യാമ്പുകളില്‍ ആകെയുള്ള 2,78,781 കുടുംബങ്ങളില്‍നിന്നായി 10,40,688 പേരാണ്.…
തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ബാങ്കുകളുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ പലിശരഹിതമായി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് എത്തുന്നവര്‍ക്ക് വീടുകള്‍ വീണ്ടും താമസയോഗ്യമാക്കാന്‍ ഇത് സഹായമാകും.…
ആലപ്പുഴ: ലജ്‌നത്തുൽ മുഹമ്മദിയ സ്‌കൂളിലെ ക്യാമ്പിൽ മുഖ്യമന്ത്രി വന്നതോടെ എങ്ങും തിക്കും തിരക്കും. തിരക്കിനിടയിൽപ്പെട്ട തന്നെ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതിന്റെയും പേരും വിശേഷങ്ങളും ചോദിച്ചറിഞ്ഞതിന്റെയും അൽഭുതത്തിലാണ് ക്യാമ്പംഗവും യു.കെ.ജി. വിദ്യാർഥിയുമായ അന്നാമരിയ. പുളിങ്കുന്ന് സ്വദേശിയായ അന്നാമരിയയുടെ…