ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സി.എം.ഡി.ആർ.എഫ് ഓൺലൈൻ പേമെൻറ് ഗേറ്റ് വേ മുഖേന ബുധനാഴ്ച വൈകിട്ട് ആറുമണിവരെ ലഭിച്ചത് 129 കോടി രൂപ. ഇതിനുപുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിൽ ചൊവ്വാഴ്ച വരെ 259…

പ്രളയക്കെടുതികളില്‍ വലയുന്ന കേരളത്തിന് സമാശ്വാസവുമായി നാഗാലാന്‍റ് ഉപമുഖ്യമന്ത്രി യതുങ്കോ പട്ടന്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നാഗാലാന്‍റിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അദ്ദഹം അറിയിച്ചു. ഒരു കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന…

പ്രളയത്തിൽ നശിച്ച വീടുകൾ, സ്ഥപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ശുചിയാക്കി ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പു വരുത്തുന്നതിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കുമെന്ന് വകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചു. ഇതിനായി വാർഡ് തലത്തിൽ സ്‌ക്വാഡ് രൂപീകരിക്കുന്നതും ചുമതല സംബന്ധിച്ചും…

*പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ല കേരളത്തിലെ ഡാമുകൾ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്നും ചെറിയ സമയം കൊണ്ട് കൂടുതൽ വെള്ളം നിറയ്ക്കുന്ന ശക്തമായ മഴയാണ് പ്രളയം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡാമുകൾ തുറന്നതാണ്…

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സഹായങ്ങളും സർക്കാർ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് നേടിയെടുക്കാനുള്ള നടപടികളാണ് നാടിനെ സ്‌നേഹിക്കുന്നവരിൽനിന്ന് ഉണ്ടാകേണ്ടത്. 2016ലെ ദേശീയ ദുരന്തനിവാരണ നയത്തിൽ മറ്റു രാജ്യങ്ങൾ സ്വമേധയാ നൽകുന്ന…

രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ ജലജന്യരോഗങ്ങൾ തടയാനായി വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്‌സ്യത്തൊഴിലാളികളും, സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്ക് പലവിധ ജലജന്യരോഗങ്ങൾക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, വൈദ്യസഹായംതേടി രോഗം വരാതിരിക്കാൻ മുൻകരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സേനാവിഭാഗങ്ങൾക്ക് 26ന് സംസ്ഥാനത്തിന്റെ സ്‌നേഹാദരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 26ന് വൈകിട്ട് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് സ്വീകരണമൊരുക്കുന്നത്. ദുരന്തം മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് നല്ല സംഭാവനയാണ് വിവിധ സേനാവിഭാഗങ്ങൾ നൽകിയത്.…

നഷ്ടപ്പെട്ടതെല്ലാം പുനർനിർമിക്കാൻ സർക്കാർ കൂടെ ഉണ്ടാകുമെന്നും ദുരിതക്കാഴ്ചയിൽ ആരും തളരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനായുള്ള പാക്കേജുകൾ രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ദുരിതബാധിതർ ഒറ്റയ്ക്കല്ല, സർക്കാർ കൂടെയുണ്ടാകും. ഏതു പ്രതിസന്ധിയെയും അതിജീവിച്ച് നാം…