സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതൽ 7 വരെ ട്രഷറികൾ മുഖേനയുള്ള പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മേയ് 3ന് രാവിലെ…

എറണാകുളം: കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ സര്‍വ്വം സജ്ജമായി മുന്നില്‍ നില്‍ക്കുകയാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രാപകലില്ലാതെ കോവിഡിന് പ്രതിരോധം തീര്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയെ…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2181 കിടക്കകളിൽ 1086 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മേയ് രണ്ടിന് രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.…

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും സിഎഫ്എല്‍ടിസികള്‍ ആരംഭിക്കണമെന്നും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന…

പാലക്കാട്: കോവിഡ് ഒന്നാം ഘട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസിന് വേണ്ടി കോവിന്‍ വെബ്‌സൈറ്റില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കോവിന്‍ വെബ്‌സൈറ്റില്‍ (http://www.cowin.gov.in) പ്രവേശിച്ച ശേഷം ആദ്യ ഡോസ് എടുക്കുന്നതിനായി രജിസ്‌ട്രേഷന് ഉപയോഗിച്ച അതേ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി ഓപ്പണ്‍ ചെയ്യുക.…

കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള ആഹ്ളാദ പ്രകടനങ്ങള്‍ക്ക് ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതുമായി…

എറണാകുളം: ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും. ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വ്യവസായ ആവശ്യത്തിനായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ രംഗത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍…

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പഞ്ചായത്തുതല ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ നിയന്ത്രിക്കും. ഇതിനായി പഞ്ചായത്ത് രൂപീകരിച്ച സൂപ്പര്‍ ചെക്കിംഗ് സ്‌ക്വാഡിന്റെ…

പത്തനംതിട്ട: കോവിഡ് 19 രണ്ടാം ഘട്ട വ്യാപനം അപകടകരമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ പരിമിതപ്പെടുത്തേണ്ട അവസരം കണക്കിലെടുത്ത് അഗ്നിരക്ഷാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുറത്തിറങ്ങാന്‍…