കൊച്ചി കായലിനെ ആവേശത്തിരയിലാഴ്ത്തി ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സി.ബി.എല്‍) വള്ളംകളിയുടെ സംസ്ഥാനതല ഉദ്ഘാടന മത്സരത്തില്‍ ജലരാജാവായി വീയപുരം ചുണ്ടന്‍. വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിന്റെ രണ്ടാം മത്സരത്തിലാണ് എതിരാളികളെ വള്ളപ്പാടിന് പിന്നിലാക്കി…
കോവിഡിന് ശേഷം കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരമേഖലയിൽ വൻവർദ്ധനയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മറൈൻഡ്രൈവിൽ ആരംഭിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച്…
അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും, കേരള സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഈറ്റ് റൈറ്റ് യോഗ ഈറ്റ് റൈറ്റ് ബൈക്കത്തൺ കടവന്ത്ര രാജീവ് ഗാന്ധി…
കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായ ബാലമിത്ര പദ്ധതിയുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏഴ് സ്കൂളുകളിൽ പരിശീലന പരിപാടി പൂർത്തിയായി. അങ്കണവാടി വർക്കർമാർക്കും സ്കൂൾ അധ്യാപകർക്കും പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെ തുടർച്ചയായാണ് ആരോഗ്യവകുപ്പ് സ്കൂളുകളിലെത്തി…
നേര്യമംഗലം പൊതുമരാമത്ത് വകുപ്പ് പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു കാലാനുസൃതമായ മാറ്റങ്ങൾക്കാണ് പൊതുമരാമത്ത് വകുപ്പ് സാക്ഷ്യം വഹിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി.ഡബ്ല്യൂ.ഡി പരിശീലന…
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് നിർവ്വഹിച്ചു. പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2023-24 പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖേനയാണ് ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറിത്തൈകൾ വിതരണം…
മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും അടുത്ത ഒരു വർഷത്തിനകം ജില്ലയെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനുമായി ഏകീകൃത നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) തയാറാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട്…
ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു കോതമംഗലം അഗ്നിരക്ഷാനിലയത്തിലേക്ക് പുതുതായി ലഭിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ അഗ്നിരക്ഷാ വാഹനം ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ എന്ന ഈ…
പൊതു വിദ്യാഭ്യാസ നിലവാരം മികവുറ്റതാക്കാൻ സമീപ വർഷങ്ങളിൽ ഗണ്യമായ നിക്ഷേപം നടത്തുകയും ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാരെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും വിശാലമായ കാഴ്ചപ്പാടുമാണ് ഈ…
എറണാകുളം ജില്ല തദേശ സ്വയംഭരണ വകുപ്പിന്റെയും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം,ലഹരി ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾ,ബാലാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള ചർച്ചയിൽ പള്ളുരുത്തി ബ്ലോക്ക്…