സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഒക്‌ടോബർ 21 ന് നടത്താനിരുന്ന ബി.എഫ്.എ പ്രവേശന പരീക്ഷ മഴക്കെടുതിമൂലം 26 ലേക്ക് മാറ്റിവച്ചു.

ഒക്‌ടോബർ 20 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ & എൻട്രൻസ്) കേരള സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ജനുവരി 9ന് നടക്കും. പ്രോസ്‌പെക്ടസും സിലബസും www.lbscentre.kerala.gov.in ൽ ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ 30ന് വൈകിട്ട് 5നകം…

നവംബറില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്സിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 8 മുതല്‍ 15 വരെ നടത്തുന്നു. പരീക്ഷാ സമയ വിവര പട്ടിക…

കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക് ബിരുദ കോഴ്‌സിനുള്ള (ലാറ്ററൽ എൻട്രി ബി.ടെക്) പ്രവേശന പരീക്ഷ 28ലേക്ക് മാറ്റി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശന പരീക്ഷ 21ന് രാവിലെ 9 മണിക്ക് നടക്കും. പ്രവേശന…

ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ  18ന് നടത്തും. പരീക്ഷയ്ക്ക്  ഈ വർഷം മുതൽ പെൺകുട്ടികൾക്കും   അപേക്ഷിക്കാം.…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ 45/2020) ഒഎംആർ പരീക്ഷ ഒക്ടോബർ 24 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടക്കും.…

കേരളാ ഗവണ്‍മെന്റ് ടെക്നിക്കല്‍ എക്സാമിനേഷന്‍ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസിംഗ്) പരീക്ഷ നവംബര്‍ 15 മുതല്‍ എല്‍.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളില്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള…

സംസ്ഥാന സാക്ഷരതാ മിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പുത്തിഗെ പഞ്ചായത്ത് തല പൊതുപരീക്ഷ ഒക്ടോബര്‍ 9, 10 തീയതികളില്‍ അംഗഡിമുഗര്‍ ജി.എച്ച്.എസ്.എസില്‍ നടക്കും.