ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി 2023-2024 സാമ്പത്തിക വര്‍ഷത്തെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 63,94,15,576 രൂപ വരവും 63,87,72,645 രൂപ ചെലവും 6,42,931 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യം, പശ്ചാത്തല വികസനം,…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളക്കട ഗ്രാമപഞ്ചായത്ത് മൂന്ന്, 15 വാര്‍ഡുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച രണ്ട് കാര്‍ഷികകുളങ്ങളുടെ ഉദ്ഘാടനം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ജില്ലയിലെ കുളങ്ങള്‍ ലോക ജലദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തില്‍ നിര്‍മിച്ച കാര്‍ഷികകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ…

കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ്…

കൊല്ലം ജില്ലയിലെ കുന്നിക്കോട് പച്ചിലവളവിൽ അനിൽ കുമാറിന്റെ മരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അയൽവാസിയുമായുണ്ടായ വാക്കുതർക്കത്തിൽ ക്രൂരമായ മർദനത്തെത്തുടർന്ന് മരണമുണ്ടായെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജൂൺ 25ന് പീരുമേടും 7, 14, 21 തീയതികളിൽ പുനലൂരും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും…

തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐ.ഐ.ഐ.സി) നടത്തുന്ന സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്കുള്ള തെരെഞ്ഞെടുപ്പ് മെയ് 21 ന്  നടക്കും.…

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരിശീലനത്തിലുള്ള  35 പേര്‍  ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഇവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്,  ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ, ഏപ്രിൽ 23ന് പീരുമേടും 5, 19, 26 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും…

വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി  മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും   ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തം. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ്  സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം…