ശീതകാല പച്ചക്കറികളുടെയും പഴങ്ങളുടെയും നാടായ വട്ടവടയില്‍ സ്‌ട്രോബറി കൃഷിയില്‍ മാതൃകയായി ധാരണിയെന്ന വീട്ടമ്മ. ധാരണിയുടെ കാര്‍ഷിക ജീവിതത്തിന് തണലേകി, കരുത്തു പകര്‍ന്ന് കുടുംബശ്രീയും. അഞ്ച് വര്‍ഷം മുമ്പ് വീട്ടുമുറ്റത്ത് ആരംഭിച്ച ധാരണിയുടെ സ്‌ട്രോബറിത്തോട്ടത്തില്‍ ഇന്ന്…

കുടുംബശ്രീ യൂണിറ്റുകളെ കൃഷിക്കൂട്ടങ്ങളാക്കി തിരിച്ച് വിവിധ ഉത്പന്നങ്ങൾ കൃഷി ചെയ്യാൻ സാധിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവൽ 2023 മേളയിലെ…

ഉപയോഗശ്യൂനമായി കിടക്കുന്ന പൊതുയിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും 'പുനർജനി'യിലൂടെ വീണ്ടെടുക്കുകയാണ് കുടുംബശ്രീ. 25-ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന തനത് പദ്ധതിയായ 'പുനർജനിയിലൂടെ' ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ,…

വായ്പകൾ പ്രയോജനപ്പെടുത്തി നൂതന സംരംഭങ്ങൾ ആരംഭിക്കണം: മന്ത്രി പി. രാജീവ് വായ്പാ തുക വിനിയോഗിച്ച് നൂതന സംരംഭങ്ങൾ ആരംഭിക്കുകയും നാട്ടിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യണമെന്ന് മന്ത്രി പി. രാജീവ്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ…

ഔഷധക്കഞ്ഞിയും പത്തിലക്കറികളും തുടങ്ങി 37 ഇനം നാടൻ വിഭവങ്ങളൊരുക്കി പയ്യന്നൂർ നഗരസഭ കുടുംബശ്രീ പോഷക മേള. പയ്യന്നൂർ നഗരസഭ ഓഫീസ് പരിസരത്താണ് മേള  ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു.…

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ 25 കുടുംബശ്രീ സംരംഭങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷനായി.…

മഴയുത്സവത്തിന് ഒരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. കുടുംബശ്രീ ജില്ലാ മിഷന്റെയും തിരുനെല്ലി സി.ഡി.എസിന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും നേതൃത്വത്തിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള ബായിസാക്ക് യൂത്ത് റിസോഴ്‌സ് സെന്റര്‍…

പ്രാദേശിക രുചിഭേദങ്ങൾ അറിയാനുള്ള കേന്ദ്രമായി കുടുംബശ്രീ കിയോസ്കുകൾ മാറണമെന്നും ടൂറിസം വികസനത്തിനൊപ്പം കിയോസ്കുകളും ആകർഷണമായി തീരണമെന്നും മന്ത്രി കെ. രാജൻ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പാണഞ്ചേരി സി ഡി എസ് പീച്ചി ഡാം…

കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി. ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന 'മളെ ഹുയ് വത്'…

പത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗമൊരുക്കി പറമ്പിക്കുളത്ത് കുടുംബശ്രീ ഫ്ളോര്‍ മില്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ കീഴില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുതലമട സി.ഡി.എസിലെ പറമ്പിക്കുളം വാര്‍ഡിലെ അഞ്ചാം…