പൊന്മുണ്ടം പഞ്ചായത്തിലെ അത്താണിക്കൽ-തവളാൻ കുന്ന് കോൺക്രീറ്റ് റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എം എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമാണം…

താനാളൂർ വലിയപാടം, കോരങ്കാവ് അങ്കണവാടികൾ കായിക മന്ത്രി മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇതോടെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ 38 അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടമായി. സൗജന്യമായി വിട്ടു കിട്ടിയ ഭൂമിയിൽ മന്ത്രിയും താനൂർ എം.എൽ.എയുമായ…

മലപ്പുറം ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ…

ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ആ എട്ട് കുടുംബങ്ങള്‍ ഇന്ന് (വെള്ളി) മലപ്പുറത്തുനിന്ന് മടങ്ങിയത്. 40 വര്‍ഷത്തിലേറെയായി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ സാധ്യമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങളുടെ…

പൊന്നാനിയിൽ മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കടലിന്റെ 50 മീറ്റർ പരിധിയിൽ താമസിക്കുന്ന കടലാക്രമണം നേരിടുന്ന 226 കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാർ…

ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു സംസ്ഥാന ജലവിഭവ വകുപ്പിന്റെ ശ്രദ്ധേയ പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജിത പദ്ധതിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം…

വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം, മാലിന്യ സംസ്‌കരണ പ്ലാന്റ്, ആധുനിക ലാബ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ എന്നീ വിവിധ പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍…

ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. വയോജന ക്ഷേമ…

തോരാ മഴയത്തും ആവേശം ഒട്ടും തോരാതെ 670 ലേറെ കായിക പ്രതിഭകൾ വേങ്ങര സബാഹ് സ്ക്വയറിൽ മാറ്റുരച്ചപ്പോൾ, ബഡ്‌സ് ഒളിമ്പിയ-2025 കായികമേള ഒരു കായിക മാമാങ്കമായി മാറി. ജില്ലയിലെ 74 ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ…

നേട്ടങ്ങള്‍ അടയാളപ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയുടെ വികസനസദസ്സ് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് നിറഞ്ഞ സദസ്സിലാണ്…