2021-22 ലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള കോളേജ്/കോഴ്‌സ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഏപ്രിൽ 13 മുതൽ 19…

കുടുംബശ്രീ ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച വിഷുച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദര്‍ശനാഭായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് മുന്നില്‍ ദേശീയപാതയോടു ചേര്‍ന്നാണ് വില്‍പന കേന്ദ്രം. കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകളുടെ (ജെ.എല്‍.ജി.)…

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുത്പാദന ശേഷിയുള്ള ജാപ്പനീസ്‌ കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 0479-2452277, 9495805541 എന്ന നമ്പരില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വിവിധോദ്യേശ്യ അഭയ കേന്ദ്രത്തില്‍ നാളെ (ഏപ്രില്‍ 13) ഇ.ഡബ്ല്യു.ഡി.എസ് (ഏര്‍ളി വാണിംഗ് ഡിസെമിനേഷന്‍ സിസ്റ്റം) സൈറണ്‍ ടെസ്റ്റ് നടക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കുന്നതിനായി https://www.medisep.kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ PPO Number, Date of Birth  എന്നിവ നൽകി എല്ലാ പെൻഷൻകാരും അവർ…

റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ നാല് ഫയല്‍ അദാലത്തുകളിലായി 920 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക്…

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ശമ്പള സ്‌കെയിൽ: 27900-63700), ഓഫിസ് അറ്റൻഡന്റ് (23,000-50,200) തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ…

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ. അപേക്ഷകൾ…

സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു. വിഷു കൈ നീട്ടമായാണ് പൊതുവിതരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ 14ന്…

തൊഴിൽ വകുപ്പിന് കീഴിലുള്ള  ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ചു ഫയലുകൾ തീർപ്പാക്കണമെന്നു മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. നിസ്സാര കാരണങ്ങൾക്ക്  തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള  അപേക്ഷകൾ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പിന് കീഴിലെ…