മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണവും ക്ഷേമവും 2007 ആക്റ്റിലെ വ്യവസ്ഥകള്‍ക്ക് വിധയമായി അനുരജ്ഞന ഉദ്യോഗസ്ഥരായി നിയമനത്തിന് അനുയോജ്യരായ ആളുകളുടെ ഒരു പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടൂര്‍, തിരുവല്ല മെയിന്റനന്‍സ് ട്രൈബ്യുണലില്‍ ആയിരിക്കും പ്രവര്‍ത്തനം.…

വെച്ചൂച്ചിറ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മീഷനിലൂടെ 52.28 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 4916 പുതിയ കണക്ഷനുകള്‍ ഇതുവഴി നല്‍കും. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ…

ജില്ലയില്‍ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാക്കാത്ത ഫയലുകള്‍ ഒക്ടോബര്‍ മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.  ഓണ്‍ലൈനായി നടത്തിയ ജില്ലാതല ഫയല്‍ അദാലത്ത് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാനുള്ള…

ഏറ്റവും നല്ല വഴികാട്ടികളാകുന്നതും മനുഷ്യമനസുകളെ തുറക്കാന്‍ സഹായിക്കുന്നതും പുസ്തകങ്ങളാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍.  വായനാദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.…

വയനാടിന്റെ സാഹസിക ടൂറിസത്തിന് കരുത്തേകാന്‍ ഇനി മാനന്തവാടി പുഴയും. ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാര പ്രേമികള്‍ക്ക് അവസരമൊരുക്കുന്ന കയാക്കിംഗിനുളള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. മാനന്തവാടി പഴശ്ശി പാര്‍ക്കിന് സമീപം മാനന്തവാടി പുഴയില്‍…

സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി.…

പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 28 ന് രാവിലെ 10.30 ന് കുടുംബാരോഗ്യകേന്ദ്രത്തിത്തില്‍ നടക്കും. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ലൈസന്‍സും ബാഡ്ജും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. 25…

ഇരുണ്ട മനസിനെ വെളിച്ചത്തിലേക്ക് നയിക്കുന്നത് നല്ല വായനയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വായനാ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ…

കേരത്തിലെ സർവകലാശാലകളിൽ ഗുണമേൻമാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള…

വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കംപ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തതുല്യ യോഗ്യതയും…