ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ കാര്യക്ഷമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ടാം ഘട്ട പരിശീലനം നൽകി. ജില്ലാ പൊലീസ് ആസ്ഥാനത്തെ കെയർ ആൻഡ് ട്രാഫിക് പരിശീലന കേന്ദ്രത്തിൽ നടന്ന പരിശീലനം…

അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായി ജില്ലാ കലക്റ്ററേറ്റിൽ ജല സംരക്ഷണ പ്രതിജ്ഞയെടുത്തു. ജില്ലാ കലക്റ്ററുടെ ചേംബറിൽ നടന്ന പരിപാടിയിൽ എ.ഡി.എം. ടി. വിജയൻ കലക്റ്ററേറ്റ് ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും ഹരിതകേരള മിഷനും ചേർന്ന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ശാസ്താനഗറിലെ അമ്പാട്ടുതോട് ശുചീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംഭരണവും ജലസേചനവും ഉറപ്പാക്കേണ്ടതിനെക്കുറിച്ചും ജലസ്രോതസ്സുകൾ നശിച്ചാലുണ്ടാകുന്ന പ്രതൃാഘാതങ്ങളെക്കുറിച്ചും…

* പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുതിയ ആറ് വായ്പാ പദ്ധതികള്‍ അധ:സ്ഥിത സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.…

പ്ലസ്ടൂ സയന്‍സ് ഗ്രൂപ്പിന് പഠിക്കുന്ന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനു താല്പര്യമുളള…

ലോകജലദിനം പ്രകൃതി ജലത്തിനായ് എന്ന സന്ദേശം ഉയര്‍ത്തി തലയോലപ്പറമ്പ് ബസ്സ് സ്റ്റാന്റില്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചിത്രബാനര്‍ ഒരുക്കി. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന്‍ ചിത്രബാനര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകര്‍ കവികള്‍ എഴുത്തുകാര്‍…

ബാങ്കുകളുടെയും ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും 2017-18ലെ മൂന്നാം സാമ്പത്തിക പാദത്തിന്റെ ജില്ലാതല അവലോകന യോഗം നടന്നു. വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പൊതുജന പരാതി ഏറി വരുന്നതായും ഇക്കാര്യത്തില്‍ ബാങ്കുകളുടെ ക്രിയാത്മക…

ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം നടത്തുന്ന ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് കുട്ടികളുമായി ബന്ധപ്പെട്ട മികച്ച റിപ്പോര്‍ട്ടിംഗിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മലയാള മനോരമ റിപ്പോര്‍ട്ടര്‍ ജെയ്‌സണ്‍ തോമസിന് സമ്മാനിക്കും. കുട്ടികളുടെ അവകാശങ്ങള്‍, അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, ബാലസൗഹൃദ…

ജില്ലയിലെ ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കു ആര്‍.എം.എസ്.എയുടെ നേതൃത്വത്തില്‍ വിദ്യാലയ നേതൃത്വ വികസന പദ്ധതിയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാലയ വികസന പദ്ധതി രൂപീകരണവും നടത്തിപ്പും സംബന്ധിച്ച വിഷയത്തിലായിരുന്നു സെമിനാര്‍. പനമരം ഗവ.ഹയര്‍സെക്കറി സ്‌ക്കൂളില്‍ വെച്ച് നടന്ന…

കൊച്ചി: നാടിനും പരിസ്ഥിതിക്കും കോട്ടം വരാതെ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഭാവിതലമുറയ്ക്ക് ഉറപ്പു വരുത്തുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ വികസന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗതി ലക്ഷ്യമാക്കി കൊണ്ടുവരുന്ന പദ്ധതികളെ എതിര്‍ക്കുന്നവര്‍ നാട്ടില്‍ ഒരു…