ജില്ലയില്‍ പോളിങ് തുടങ്ങി രാത്രി (12.4) പിന്നിട്ടപ്പോള്‍ വോട്ടിങ് ശതമാനം 78.64. ജില്ലയിലെ ആകെ 2197214 വോട്ടര്‍മാരില്‍ 12 നിയോജക മണ്ഡലങ്ങളിലായി 1728043 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. പോളിങ് പൂര്‍ത്തിയായപ്പോള്‍ 836048 പുരുഷ വോട്ടര്‍മാരും…

ജില്ലയിലെ 159 പ്രശ്‌നസാധ്യത ബൂത്തുകളില്‍ ക്യാമറാ നിരീക്ഷണത്തിലാവും വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് ക്യാമറ നിരീക്ഷണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അക്ഷയ സംരംഭകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ…

സി-വിജില്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ ലഭിച്ചത് 1379 പരാതികളാണ്. ഇതില്‍ 1332 പരാതികള്‍ കൃത്യമാണെന്ന് സ്ഥിരീകരിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലത്തിലും പരാതികള്‍ അന്വേഷിക്കുന്നതിന് ഓരോ ഫ്‌ളയിംഗ് സ്‌ക്വാഡും സര്‍വെയ്‌ലന്‍സ് ടീമും ആന്റി…

പൊതു തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി ജില്ലയില്‍ 11 ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളെ കൂടി നിയോഗിച്ചു. പാലക്കാട് നിയോജക മണ്ഡലം ഒഴികെയുള്ള 11 മണ്ഡലങ്ങളിലാണ് ഓരോ സ്‌ക്വാഡിനെ വീതം രൂപീകരിച്ചിരിക്കുന്നത്. ഇതുവരെ…

പോളിങ് ബൂത്തിന്റെ വിവരങ്ങള്‍ തത്സമയം അപ്ലോഡ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പിനെ സംബന്ധിച്ച് ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. വോട്ടെടുപ്പ് ദിവസവും തലേദിവസവുമുള്ള വിവരങ്ങളാണ് ആപ്ലിക്കേഷന്‍ വഴി അപ്ലോഡ് ചെയ്യേണ്ടത്. പോളിങ് സാമഗ്രികള്‍…

ജില്ലയില്‍ നിലവിലുള്ള 11 പോളിംഗ് ബൂത്തുകള്‍ക്ക് മാറ്റം. പോളിങ് ബൂത്തായി തിരഞ്ഞെടുത്ത കെട്ടിടങ്ങളില്‍ കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബൂത്തുകള്‍ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴും ആലത്തൂര്‍…

പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിങ് ബൂത്ത് എ.ഡി.എം. എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായ പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ്…

ജനാധിപത്യ സംവിധാനത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍-ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍)ആഭിമുഖ്യത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മാധവരാജ ക്ലബില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.…

ആരോഗ്യ വകുപ്പിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നവര്‍ക്കാണ് പരിശീലനം നല്‍കിയത്. റെഡ് ആര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ്…

കൂടുതല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു സ്ഥിരം അഗ്നിശമന സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുമായി അഗ്‌നിശമന സേന വിഭാഗം. ജില്ലയിലെ കെട്ടിടങ്ങള്‍ പരിശോധിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റിപ്പോര്‍ട്ട്…