പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡി.പി.ഐ വിഭാഗം) നിന്നും പ്രസിദ്ധികരിച്ച 2016 ജനുവരി ഒന്നുമുതൽ 2016 ഡിസംബർ 31 വരെയുള്ള എച്ച്.എം-മാരുടെ സിനിയോറിറ്റി ലിസ്റ്റിലും അതിനുമുൻപ് പ്രസിദ്ധീകരിച്ച സിനിയോറിറ്റി ലിസ്റ്റിലും ഉൾപ്പെട്ട എച്ച്.എമ്മുമാർ, ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ…

സാമൂഹികനീതി വകുപ്പ് ഭിന്നശേഷി വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾ ഗ്രീൻബുക്കിൽ ഉൾപ്പെടുത്തി 5.5 കോടി രൂപ വിനിയോഗിക്കുന്നതിന് അനുമതിയായി. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിണയം, തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള ധനസഹായം,…

ഹയർ സെക്കൻഡറി പരീക്ഷയിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ എണ്ണം വർധിപ്പിച്ച് ഉത്തരവായി. പ്രത്യേക ചുമതലകളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുള്ള അതത് സ്‌കൂളിൽ നിന്നുള്ള അഡീ. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ ഒഴിവാക്കും.…

പോക്‌സോ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവായി. പോക്‌സോ ആക്ടിലെ സെക്ഷൻ 28 പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്. 13 തസ്തികകളായിരിക്കും കോടതിയിൽ ഉണ്ടാകുക. ഇതിൽ പത്തെണ്ണം…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂലൈ ഒൻപതിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…

അവിവാഹിത പെൻഷനോ വിധവാ പെൻഷനോ കൈപ്പറ്റുന്ന ഗുണഭോക്താവ് വിവാഹമോ പുനർവിവാഹമോ ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എല്ലാ വർഷവും സമർക്കുന്നതിനുള്ള നിർദേശത്തിൽ 60 വയസും അതിനും മുകളിലും പ്രായമുള്ള ഗുണഭോക്താക്കൾക്ക് ഇളവ് അനുവദിച്ച് ഭേദഗതി…

ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഭിന്നലിംഗം, മൂന്നാം ലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗികരേഖകളിൽ ട്രാൻസ്‌ജെൻഡർ എന്ന പദം മാത്രം ഉപയോഗിക്കണമെന്നും സാമൂഹികനീതി വകുപ്പ് ഉത്തരവായി. ഭിന്നലിംഗം, മൂന്നാം ലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന…

* നിലം, നഞ്ച, തണ്ണീർത്തടത്തിന് കളക്ടറുടെ പ്രതിനിധിയുടെ ശുപാർശ വാങ്ങും * ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതെങ്കിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അഭിപ്രായം തേടും * തീരദേശ സംരക്ഷണ നിയമത്തിൽ ഉൾപ്പെട്ടവയ്ക്ക്  KCZMA  പ്രതിനിധിയുടെ അഭിപ്രായം ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട…

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അതിഥിമന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള  അപേക്ഷകൾ ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പ് അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ…

കഴിഞ്ഞ പത്ത് വർഷത്തിൽ ഭവനനിർമാണത്തിന് വിവിധ വകുപ്പുകളുടെ ധനസഹായം ലഭിച്ചിട്ടും നിർമാണം പൂർത്തീകരിക്കാത്തവരും നിർദിഷ്ട രീതിയിലുള്ള മേൽക്കൂര നിർമിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും വീട് നിർമ്മാണം ആരംഭിച്ചിട്ട് പണി പൂർത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാർക്ക്…