ജില്ലാ റവന്യൂ കലോത്സവത്തിൽ തിരുവാതിരയിൽ കലക്ട്രേറ്റ് ടീമിൽ ജില്ലാ കലക്ടർ കളിച്ചത് ശ്രദ്ധേയമായി. വർഷങ്ങൾക്ക് ശേഷം അണിങ്ങൊരുക്കി സഹകളിക്കാർക്കൊപ്പം എത്തിയപ്പോൾ സ്കൂൾ കാലം ഓർത്തു പോയതായി കലക്ടർ പ്രതികരിച്ചു. സ്കൂൾ കാലത്തിന് ശേഷം ആദ്യമായാണ് കലാ പ്രകടനത്തിനായി ഇത്തരത്തിൽ അണിഞ്ഞൊരുങ്ങുന്നത്. സഹപ്രവർത്തകർക്ക് പ്രോത്സാഹനമാകാനാണ് തിരുവാതിര കളിക്കാൻ തീരുമാനിച്ചതെന്നും കലക്ടർ പറഞ്ഞു. 13 ടീമുകളാണ് തിരുവാതിരക്കളിയിൽ പങ്കെടുത്തത്. കലക്ടറുടെ ടീമും ചാലക്കുടി ടീമും ഒന്നാമതെത്തി സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.