നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡിജിറ്റൽ ഫയലിംഗ് സംവിധാനമായ ഇ-ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഫയൽ കൈമാറ്റം സുതാര്യമായും വേഗത്തിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ഫയലിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ഇതോടൊപ്പം നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ചീഫ് ഓഫീസുകളിലും ജില്ല ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ  തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ബോർഡ് ചെയർമാൻ വി ശശികുമാർ, ഡയറക്ടർ മണ്ണാറം രാമചന്ദ്രൻ, സെക്രട്ടറി കെ എം സുനിൽ എന്നിവർ പങ്കെടുത്തു.