കക്കോടി പഞ്ചായത്തിലെ കനാൽ റോഡ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങളിൽ കേരളം എന്നും മുന്നോട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പൂളക്കടവ് മുതൽ ചീക്കിലോട് അങ്ങാടി വരെയുള്ള കനാൽ റോഡ് നിർമ്മാണമാണ് പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി ഷീബ അധ്യക്ഷത വഹിച്ചു.
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 1.45 കോടി രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചേളന്നൂർ – കുരുവട്ടൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ എളുപ്പത്തിൽ എത്താവുന്നതുമായ ഗതാഗത മാർഗ്ഗമാണ് കനാൽ റോഡ്.
എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ് കുമാർ യു കെ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി വിനോദ് ജില്ലാ പഞ്ചായത്ത് അംഗം ഇ.ശശീന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ചെറുവത്ത്, കക്കോടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ താഴത്തെയിൽ ജുമൈലത്ത്, പഞ്ചായത്ത് അംഗം അജിത നെരെവത്ത് തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഇ എം ഗിരീഷ് കുമാർ സ്വാഗതവും സ്വാഗതസംഘം കൺവീനർ രഞ്ജുല് കെ ടി നന്ദിയും പറഞ്ഞു.