സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. പൊതു സ്ഥലങ്ങളിൽ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അത്തരം സ്ഥലങ്ങൾ ശുചീകരിച്ച് പൂന്തോട്ടങ്ങളായോ, പാർക്കുകളായോ പരിവർത്തനം ചെയ്ത് പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബരജാഥയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, വൈസ് പ്രസിഡന്റ് കെ.എം റീന, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി എൽ.എൻ ഷിജു എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.