പന്മന മനയില്‍ എസ് ബി വി എസ് ജി എച്ച് എസ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി.. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ പന്മന പഞ്ചായത്ത് ഓഫീസ് പരിസര പ്രദേശങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എം ഷമി ശുചീകരണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

വരും തലമുറക്കായി മണ്ണും ജലവും വായും സംരക്ഷിക്കണമെന്നും അതില്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ പ്രാധാന്യം മനസിലാക്കി മുന്നോട്ടു വന്ന എസ് പി സി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണന്‍ അധ്യക്ഷനായിപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജോര്‍ജ് ചാക്കോ, കൊച്ചറ്റയില്‍ റഷീന, സുകന്യ,എച്ച് ഐ ഗിരീഷ് കുമാര്‍, പി ടി എ പ്രസിഡന്റ് സിദ്ധിക്ക്, എസ് എം സി പ്രസിഡന്റ് ആനന്ദ്, പ്രഥമാധ്യാപിക ആര്‍ ഗംഗാദേവി, പഞ്ചായത്തംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .