തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളിൽ അടുത്ത 24 മണിക്കൂറിൽ ജലനിരപ്പുയരുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്‌ളഡ് ഫോർകാസ്റ്റ് മോണിറ്ററിംഗ് ഡയറക്ടറേറ്റ് അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. കാറ്റും മഴയും ലക്ഷദ്വീപില്‍ നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിയ്ക്ക് നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്‍പ്പേനി, കവറത്തി,…
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരമേഖലയില്‍ ഡിസംബര്‍ രണ്ടിന് കനത്ത തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, മലപ്പുറം,…
കടലില്‍ നിന്ന് രാത്രി എട്ടു മണി വരെ 223 പേരെ കരയിലെത്തിച്ചു. തിരുവനന്തപുരത്തെത്തിച്ച 80 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്‌സയിലാണ്.
തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടില്ല കൊച്ചി: ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മുഴുവന്‍ മത്സ്യബന്ധനയാനങ്ങളും സുരക്ഷിതരാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഈ യാനങ്ങളോ ഇതില്‍ ജോലി…
കടലില്‍ അകപ്പെട്ട മത്‌സ്യത്തൊഴിലാളികളെ വിവിധ സംഘങ്ങളായി രാവിലെ മുതല്‍ കൊണ്ടുവന്നതോടെ ആരോഗ്യവകുപ്പിന്റെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെയുള്ള സംഘം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. ഓരോ തവണ ഹെലികോപ്റ്ററില്‍ മത്‌സ്യത്തൊഴിലാളികളെ എത്തിക്കുമ്പോഴും പ്രാഥമിക…
ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിന് ഇരയായവർക്ക് ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കിയതായി സബ്കളക്ടർ ദിവ്യ എസ് അയ്യർ. ദുരിതാശ്വാസ ക്യാമ്പുകളും ദുരിതബാധിത പ്രദേശങ്ങളും പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു…
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനം തുടര്‍ച്ചയായി രണ്ടാം ദിവസവും ജില്ലയില്‍ ശക്തമായി തുടരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനം സാധ്യമാക്കിയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. ജില്ലാകലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നേരിട്ടാണ് ദുരിതാശ്വാസ…
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര ഘട്ടങ്ങളെയും നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് ജില്ലയിലെ എല്ലാ വില്ലേജ്- പഞ്ചായത്ത് ഓഫീസുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ.…
കടലില്‍ അകപ്പെട്ട നാലു മത്‌സ്യത്തൊഴിലാളികളെക്കൂടി കരയിലെത്തിച്ചു. എയര്‍ഫോഴ്‌സന്റെ ഹെലികോപ്റ്ററിലാണ് എത്തിച്ചത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 212 പേരെ സംസ്ഥാനത്ത് കരയിലെത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കടലില്‍ നിന്ന് രക്ഷപ്പെടുത്തിയ 61 പേര്‍ തിരുവനന്തപുരെ…