പാലക്കാട്:സ്ത്രീകളുടെ പരാതി സ്വീകരിക്കാന് കുടുബശ്രീയുടെ നേതൃത്വത്തില് പാലക്കാട് സിവില് സ്റ്റേഷന് സമീപമുള്ള സ്‌നേഹിതയും സജ്ജം. സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള്, ഗാര്ഹിക പീഡനങ്ങള്, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക് ഭര്ത്താവില് നിന്നും ജീവനാംശം ലഭിക്കാതിരിക്കുക, മാതാവിന് മക്കള് ചിലവിന് നല്കാതിരിക്കുക തുടങ്ങിയ പരാതികള് സ്‌നേഹിതയില് സ്വീകരിച്ച ശേഷം വനിത ശിശു വികസന വകുപ്പിന് കൈമാറും. കൂടാതെ അഞ്ച് ദിവസം വരെ ഇവിടെ താമസ സൗകര്യവും സംരക്ഷണവും നല്കും .