നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്ന ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ് അദ്ധ്യക്ഷനായി. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ്, അസിസ്റ്റൻറ് കോർഡിനേറ്റർ ആർ.സിംല, സംസ്ഥാനതല റിസോഴ്സ് പേഴ്സൺമാരായ വിശ്വൻ പടനിലം, എസ്. മധുകുമാർ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത്, നഗരസഭകളിൽ നിന്ന് തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. സാക്ഷരതാ പാഠാവലിയെക്കുറിച്ചും പദ്ധതിയുടെ സംഘാടനം സംബന്ധിച്ചും മൂന്ന് ദിവസത്തെ പരിശീലനമാണ് നൽകുന്നത്