തൃശ്ശൂർ നെഹ്റു യുവ കേന്ദ്രയുടെ ജില്ലാതല ഭരണഘടനാ ദിനാഘോഷം പി. ബാലചന്ദ്രൻ. എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ടി മഞ്ജിത്ത് മുഖ്യാതിഥിയായി. തൃശ്ശൂർ കോർപറേഷൻ കൗൺസിലർ സുനിത വിനു അധ്യക്ഷയായി.

ഭരണഘടനയെ അറിയുക എന്ന വിഷയത്തിൽ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ എം. ഇ.എസ്. അസ്മാബി കോളജ് അസി. പ്രൊഫസർ ഡോ. സാനന്ദ് സദാനന്ദൻ ക്വിസ് മാസ്റ്ററായി. മത്സരവിജയികൾക്കുള്ള സമ്മാനദാനം അസ്സിസ്റ്റന്റ് കളക്ടർ വി എം ജയകൃഷ്ണൻ നിർവഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രൊഫ. കെ എൻ രമേശ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ എൻ സതീഷ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ റജീന തെക്കേടത്ത്, ഒ നന്ദകുമാർ, കെ ശ്രീരാജ്, അശ്വതി എം എസ് എന്നിവർ പ്രസംഗിച്ചു.

പൗരൻ്റെ മൗലികാവകാശങ്ങളും ചുമതലകളും എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ജില്ലാതല ക്വിസ് മത്സരത്തിൽ ഗോകുൽ തേജസ്സ്, സച്ചിൻ കെ എ., ലിജോ എൽ ജെയിംസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.