ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങൾ 28 ന് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് പഴയ നിയമസഭാ ഹാളിൽ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ക്യാഷ് പ്രൈസ്, മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു.സി അറിയിച്ചു.